-->
മിമിക്രി വേദികളിൽ നിന്ന് തുടങ്ങി പിന്നീട് ബിഗ് സ്‌ക്രീനിൽ ജൂനിയർ ആർട്ടിസ്റ്റായി മിന്നി മറഞ്ഞ് അതിനു ശേഷം നായക നിരയിലേക്ക് ഉയർന്ന താരമാണ് ജയസൂര്യ. ഏതു കഥാപാത്രവും തനിക്ക് ഇണങ്ങുമെന്നും തന്റെ കൈയിൽ സുരക്ഷിതമാണെന്നും തെളിയിക്കാൻ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ ജയസൂര്യയ്ക്ക് സാധിച്ചു.
സൂപ്പർതാരനിരയിലേക്ക് ഉയർന്ന ജയുസൂര്യയുടെ കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്. ഡിസൈനർ ബോട്ടീക്കുമായി ഭാര്യ സരിതയും തരത്തിനൊപ്പമുണ്ട്.
ഇപ്പോഴിതാ അച്ഛന്‍ ജയസൂര്യയ്ക്ക് ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍ കുറിക്കുകയാണ് മകന്‍ അദ്വൈത് ജയസൂര്യ. ‘‘അച്ചാ, കഴിഞ്ഞ വർഷം ഒരു ഭ്രാന്തമായ യാത്രയായിരുന്നു. ഒരുപാട് ഉയർച്ചതാഴ്ചകൾ നിറഞ്ഞതായിരുന്നു. പക്ഷേ, നിങ്ങളിൽ നിന്ന് ഞാൻ പഠിച്ച ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്ന്, എന്ത് സാഹചര്യങ്ങൾ ഉണ്ടായാലും നിങ്ങൾ ഒരിക്കലും പതറരുത് എന്നതാണ്. ആവേശകരമായ ഒരു വർഷം നിങ്ങൾക്കായി മുന്നിലുണ്ട്. ഇത്രയും വർഷങ്ങളായി നമ്മൾ എന്താണ് കാത്തിരുന്നതെന്ന് ആളുകൾ ഒടുവിൽ കാണാൻ പോകുന്നു....എക്കാലത്തെയും മികച്ച അച്ഛന് ജന്മദിനാശംസകൾ നേരുന്നു!! അച്ചാ, നിന്നെ സ്നേഹിക്കുന്നു.
ഇത്രേം നാൾ എന്നെ സഹിച്ചതിനും സ്നേഹിച്ചതിനും നന്ദി പറഞ്ഞു കൊണ്ട്, ഞാൻ എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അദ്വൈതിന്റെ പോസ്റ്റ്. ഒപ്പം ജയസൂര്യ അദ്വൈതിന്റെ തോളിൽ കൈയിട്ടു ഇരിക്കുന്ന ചിത്രവും താരപുത്രൻ പങ്കുവച്ചിട്ടുണ്ട്.
ജയസൂര്യയുടെ പുത്തന്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇക്കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ സിനിമയായ കത്തനാരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു.
യസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന 'കത്തനാര്‍ - ദി വൈല്‍ഡ് സോഴ്‌സറര്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ നാളെ പുറത്തിറങ്ങും.
ഏറെ നാളുകളായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കും മികച്ച വരവേല്‍പാണ് ആരാധകര്‍ നല്‍കിയത്. നാളെ ജയസൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ പോസ്റ്റര്‍ പുറത്തിറക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. നടന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മാനുവല്‍തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്.ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം വമ്ബൻ ബഡ്ജറ്റില്‍ ഒരുക്കുന്ന എപ്പിക് ഫാൻ്റസി ചിത്രമായ ആട് 3 യുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്.ജയസൂര്യ, വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ഇന്ദ്രൻസ് എന്നിവർക് പുറകെ വമ്ബൻ താരനിര തന്നെ ചിത്രത്തില്‍ ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വരും.
മലയാളത്തിൻ്റെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിലൊന്നായ ചിത്രം ആട് 3, 2026 മാര്‍ച്ച് 19 റിലീസ്. നിര്‍മ്മാണം ഫ്രൈഡേ ഫിലിം ഹൗസും, കാവ്യാ ഫിലിം കമ്ബനിയും