Friday, March 13, 2026 Last Updated 38 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 31 Aug 2025 03.14 PM

' എന്നെ അറിയുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; മോഹന്‍ലാലിന്റെ ഡയലോഗുമായി സുപ്രീംകോടതി ജഡ്ജി

uploads/news/2025/08/798590/11.gif
photo - facebook

കൊച്ചി: ലഹരിമുക്ത പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കവേ മോഹൻലാലിന്റെ സിനിമ ഡയലോഗ് പറഞ്ഞ് സുപ്രീംകോടതി ജഡ്ജി. ജസ്റ്റിസ് സൂര്യകാന്ത് ആണ് മോഹൻലാലിന്റെ ' എന്നെ അറിയുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്, നർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്' എന്ന ഡയലോഗ് പറഞ്ഞത്. മലയാളത്തിൽതന്നെ ഡയലോഗ് പറഞ്ഞാണ് അദ്ദേഹം കയ്യടി നേടിയത്.

എക്‌സൈസ് വകുപ്പും ലീഗല്‍ സര്‍വീസ് അതോറിറ്റിയും തുടക്കമിട്ട പരിപാടിയില്‍ ലാലിന്റെ സംഭാഷണം മലയാളത്തില്‍ത്തന്നെ പറഞ്ഞാണ് അദ്ദേഹം കൈയടിനേടിയത്. ലഹരിക്കേസുകള്‍ കൈകാര്യംചെയ്യാന്‍ രാജ്യത്ത് അതിവേഗകോടതികള്‍ വേണമെന്ന് നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി എക്‌സിക്യുട്ടീവ് ചെയര്‍മാന്‍കൂടിയായ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
നിയമപരമായ നടപടികള്‍ മാത്രമല്ല, കൗണ്‍സിലിങ് ലഹരിമുക്തി വഴി എത്രപേരെ വീണ്ടെടുക്കാനായി എന്നതാണ് പ്രധാനം. സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിയ ലഹരിമുക്തയത്‌നം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരാശിക്കാകെ ഭീഷണിയാണ് ലഹരിയെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ അഭിപ്രായപ്പെട്ടു.

മന്ത്രി എം.ബി. രാജേഷ്, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വിക്രംനാഥ്, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി എ. ജയതിലക്, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കോമണ്‍വെല്‍ത്ത് ലീഗല്‍ എജുക്കേഷന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എസ്. ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW