-->
മറാത്തി സിനിമകളിലൂടെ കരിയർ
ആരംഭിച്ച് പിന്നീട് സീതാ രാമം എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ നടിയാണ് മൃണാൾ താക്കൂർ. സീതാ രാമത്തിന് ശേഷം ഹായ് നാനായിലൂടെയും താരം പ്രേക്ഷകശ്രദ്ധ നേടി. താരത്തിന് ബ്രേക്ക് ത്രൂ ആയ
ചിത്രമായിരുന്നു സീതാ രാമം.
പാൻ ഇന്ത്യൻ തലത്തിൽ ഈയൊരൊറ്റ
സിനിമയിലൂടെ ശ്രദ്ധ നേടാൻ മൃണാളിന്
സാധിച്ചു. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മൃണാൾ.
ഇപ്പോഴിതാ ഗണേഷ് ചതുർത്ഥി ആഘോഷചിത്രങ്ങൾ പങ്കിടുകയാണ് മൃണാൾ താക്കൂർ. താരം ഗണപതി ബാപ്പയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചു. ഉത്സവ സീസണിൽ മൾട്ടികളർ സാരി ധരിച്ചാണ് താരം തിളങ്ങിയത്.
"ഗണേശ ചതുർത്ഥി എപ്പോഴും എന്റെ ഉത്സവമായിരുന്നു. ഭവനം, ഭക്തി, സന്തോഷം എന്നിവ ജീവസുറ്റതാക്കുന്ന സമയം.
ഈ വർഷം, ഗണേശന്റെ പിന്നിലെ കൃപയും ശക്തിയുമായ പാർവതി ദേവിയെ ഉൾക്കൊള്ളുന്ന ഒരു വസ്ത്രത്തിലൂടെ, ആഴത്തിൽ പരമ്പരാഗതവും വ്യക്തിപരവുമായ രീതിയിൽ അത് ആഘോഷിക്കാൻ ഞാൻ ആഗ്രഹിച്ചു.
സ്വർണ്ണത്തിന്റെ സൂചനകളുള്ള താമര നിറങ്ങളിൽ പൊതിഞ്ഞ ഇത്, അവളുടെ അനുഗ്രഹം എന്നോടൊപ്പം വഹിക്കുന്നു... ഒരു ചെറിയ ശക്തി, ഒരു ചെറിയ സ്നേഹം, ഒരു വലിയ വിശ്വാസം...." എന്ന ക്യാപ്ഷൻ നൽകിയാണ് സാരി അണിഞ്ഞ ചിത്രങ്ങൾ മൃണാൾ പങ്കിട്ടത്.
പിങ്ക്, മഞ്ഞ, പച്ച എന്നിങ്ങനെ തിളങ്ങുന്ന താമരപ്പൂവിന്റെ നിറങ്ങളുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. സാരിയ്ക്കൊപ്പം പച്ച നിറത്തിലുള്ള സ്ലീവ്ലെസ്സ് ബ്ലൗസാണ്അ താരം ധരിച്ചത്. സ്വർണ്ണ ജുംകകളും, ഒരു നേർത്ത വളയും, ഒരു ബോൾഡ് കോക്ക്ടെയിൽ മോതിരവുമാണ് താരം ഇതിനൊപ്പം ആക്സസറീസായി ധരിച്ചത്.
അടുത്തിടെ ചില വിവാദങ്ങളിലും പെട്ടിരുന്നു താരം. നടൻ ധനുഷുമായി മൃണാൾ ഡേറ്റിങ്ങിലാണെന്ന് തരത്തിൽ അഭ്യൂഹങ്ങൾ വന്നതായിരുന്നു ആദ്യം. പിന്നീട് ബോളിവുഡ് താരം ബിപാഷ ബസുവിനെക്കുറിച്ച് പണ്ടൊരിക്കൽ മൃണാൾ പറഞ്ഞ കാര്യം വിവാദങ്ങളിൽ നിറഞ്ഞു. അതിനു താരം പേര് പറയാതെ ക്ഷമ കുറിക്കുകയും ചെയ്തിരുന്നു.