Tuesday, March 17, 2026 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 30 Aug 2025 12.31 PM

' ഇന്നലെ ഞാന്‍ പറന്നുകൊണ്ടേയിരിക്കുകയായിരുന്നു, ചിറകുകള്‍ ഇല്ലാതെ' ; കുറിപ്പുമായി സീമ ജി നായര്‍

post

മലയാള സിനിമ- സീരിയല്‍ രംഗത്ത് ശ്രദ്ധ നേടിയ നടിയാണ് സീമ ജി നായര്‍. ലൈംഗീക ചൂഷണ ആരോപണങ്ങളില്‍ ഗുരുതരമായ ആരോപണം നേരിട്ടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം താരം പങ്കുവെച്ച പോസ്റ്റ് വലിയ വിവാദമായിരുന്നു. അനീതി ചെയ്തിട്ടുണ്ടെങ്കില്‍ രണ്ട് ഭാഗത്തും ബാധിക്കേണ്ടതുമാണെന്നും രാഹുലിനെതിരെ തിരിഞ്ഞവരുടെ ഫോണ്‍ പരിശോധിച്ചാല്‍, ഇതിലും വലുത് കിട്ടാന്‍ സാധ്യതയുണ്ടെന്നുമാണ് സീമ ജി നായര്‍ പറഞ്ഞത്.

ഇപ്പോഴിതാ സീമ ജി നായര്‍ പങ്കുവെച്ച പുതിയ പോസ്റ്റും ശ്രദ്ധ നേടുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കുറിപ്പ് പങ്കുവെച്ചതില്‍ പിന്നെ താന്‍ എയറിലാണെന്നും ഈ അവസരത്തില്‍ താന്‍ അഭിനയിച്ച ' പറന്ന്, പറന്ന്, പറന്ന്' എന്ന സിനിമയാണ് തനിക്ക് ഓര്‍മ വരുന്നതെന്നും സീമ ജി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

''ശുഭദിനം. നമുക്ക് ചിറകുകകള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒന്ന് പറക്കാമായിരുന്നു എന്നൊക്കെ പലപ്പോളും തോന്നിയിട്ടുണ്ട് ..ഇന്നലെ ഞാന്‍ പറന്നുകൊണ്ടേയിരിക്കുകയായിരുന്നു ,ചിറകുകള്‍ ഇല്ലാതെ . ഇതിനിടിയില്‍ ,ലാലേട്ടന്റെ പുതിയ സിനിമയും പോയി കണ്ടു ..നല്ല സിനിമയായിരുന്നു ..സിനിമ കാണാന്‍ വേണ്ടി താഴെ വന്നു ,വീണ്ടും പറന്ന് തുടങ്ങി ..അപ്പോള്‍ എനിക്കോര്‍മ്മ വന്നത് ,ഞാന്‍ അഭിനയിച്ച സിനിമയുടെ പേരാണ് പറന്ന് ,പറന്ന് ,പറന്ന്'', എന്നാണ് സീമ ജി നായരുടെ വാക്കുകള്‍.

സീമ ജി നായര്‍ രാഹുലിനെ പിന്തുണച്ചെഴുതിയ കുറിപ്പിനു താഴെ ' സ്വന്തം വീട്ടില്‍ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാന്‍ ധൈര്യമുണ്ടോ സേച്ചി' എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് മറുപടിയും താരം നല്‍കിയിരുന്നു. ' ഉഭയകക്ഷി സമ്മത പ്രകാരം ബന്ധത്തില്‍ ഏര്‍പ്പെടുകയും വര്‍ഷങ്ങള്‍ക്ക് ശേഷം പുരുഷനെതിരെ പീഡനം ആരോപിക്കുകയും ചെയ്യുന്നത് ശരിയാണോ? കഴിഞ്ഞ മാസം അവസാനത്തില്‍ അല്ലേ ഒരു വ്യാജ പോക്‌സോ കേസില്‍ പാവം 75കാരന്‍ ജയിലില്‍ കിടന്നത് 285 ദിവസം എന്ന വാര്‍ത്ത നമ്മള്‍ എല്ലാവരും കേട്ടത്? എന്നാണ് കമന്റിനു സീമ.ജി നായര്‍ മറുപടി നല്‍കിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW