-->
തിരുവനന്തപുരം ∙ ഇന്ന് ഉച്ചയ്ക്കു 2.15ന് പുറപ്പെടേണ്ട കന്യാകുമാരി – കത്ര ഹിമസാഗർ എക്സ്പ്രസ് ഉത്തരേന്ത്യയിലെ കനത്ത മഴ മൂലം റദ്ദാക്കി. കന്യാകുമാരിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ നാലുദിവസം എടുത്താണ് കത്രയിലെ മാതാ വൈഷ്ണോ ദേവി സ്റ്റേഷനിൽ എത്തുന്നത്.
മാതാ വൈഷ്ണോ ദേവി യാത്രാ ട്രാക്കിലാണ് മേഘസ്ഫോടനത്തെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിൽ ഏറ്റവും വലിയ നാശം നേരിട്ടത്. കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. ഇതിനിടെയാണ് കേരളത്തിൽ നിന്നും ഏറ്റവുമധികം പേർ ആശ്രയിക്കുന്ന കന്യാകുമാരി – കത്ര ഹിമസാഗർ എക്സ്പ്രസ് റദ്ദാക്കിയത്.