-->
ഹൃദയപൂര്‍വ്വം കാണാന്‍ തിയേറ്ററില്‍ എത്തി മോഹന്‍ലാല്‍. ഭാര്യ സുചിത്രയ്‌ക്കൊപ്പമാണ് നടന്‍ അമേരിക്കയിലെ തിയേറ്ററില്‍ എത്തിയത്.
അതേമസയം മികച്ച അഭിപ്രായങ്ങളാണ് ഹൃദയപൂര്‍വ്വത്തിന് ലഭിക്കുന്നത്. മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് ആദ്യ പ്രതികരണങ്ങള്‍. എമ്പുരാനും തുടരുമിനും ശേഷം മോഹന്‍ലാലിന്റെ മൂന്നാമത്തെ വിജയചിത്രമാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്.
Malayalathinte swantham #Mohanlal watching #Hridayapoorvam #FDFS in the USA pic.twitter.com/5XuxEDJ3yD— Aashirvad Hollywood (@AVDAmerica) August 29, 2025
2015-ല്‍ പുറത്തിറങ്ങിയ ' എന്നും എപ്പോഴും' എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് കഥ ഒരുക്കിയിരിക്കുന്നത്.