Friday, March 13, 2026 Last Updated 3 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 28 Aug 2025 03.58 PM

ലൈംഗിക അതിക്രമക്കേസ് ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗൃഹസന്ദർശന ക്യാമ്പെയിനുമായി ഡിവൈഎഫ്ഐ

ലൈംഗിക അതിക്രമക്കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും
dyfi ,  rahul mamkoottathil
photo - facebook

പാലക്കാട് : ലൈംഗിക അതിക്രമകേസില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ. രാഹുലിനെതിരെ പാലക്കാട് പറക്കുന്നത്താണ് ഗൃഹസന്ദര്‍ശന ക്യാമ്പെയിന്‍ നടത്തി പ്രതിഷേധിക്കുന്നത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. വീടുകള്‍ കയറി ഇറങ്ങി രാഹുലിനെതിരായി പ്രചരണം നടത്തുകയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.

രാഹുൽ മാങ്കൂട്ടത്തിൽ MLA യുടെ രാജി ആവശ്യപ്പെട്ടാണ് ഇടത് സംഘടനകളുടെ ഗൃഹ സന്ദർശന ക്യാമ്പയിൻ. പാലക്കാട്ടെ വീടുകൾ കയറിയിറങ്ങി ഇടതു യുവജനപ്രസ്ഥാനം രാഹുലിൻ്റെ രാജി ആവശ്യപ്പെട്ട് ക്യാമ്പയിൻ നടത്തുന്നു. രാഹുലിനെ പാലക്കാട്ടേക്ക് എത്തിച്ച ഷാഫി ജനങ്ങളോട് മാപ്പ് പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. രാഹുലിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ, പ്രതിഷേധം ശക്തമാക്കുകയാണ് ഇടത് സംഘടനകൾ.

അതേസമയം ലൈംഗിക അതിക്രമക്കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും . ഇതുവഴി കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടികളുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം ചെയ്ത സംഭവത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതി നല്‍കുന്ന പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW