-->
ന്യൂഡല്‍ഹി: വോട്ട് മോഷണ ആരോപണത്തില്‍ നരേന്ദ്രമോദിയെയും ബിജെപിയെയും പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്ന രാഹുല്‍ഗാന്ധി ഓപ്പറേഷന്‍ സിന്ദൂറിനെ വെച്ചും പ്രധാനമന്ത്രിക്കെതിരേ ആഞ്ഞടിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് പാകിസ്താനെതിരേയുള്ള ഓപ്പറേഷന്‍ സിന്ദൂര്‍ നടപടി മോദി അഞ്ചു മണിക്കൂറായി ചുരുക്കിയതെന്ന്് രാഹുല്‍ ഗാന്ധി ആരോപിച്ചു. ബീഹാറില്‍ നടന്നുകൊണ്ടിരിക്കുന്ന വോട്ട് അധികാര്‍ യാത്രയിലാണ് രാഹുലിന്റെ വിമര്‍ശനം.
ഇന്ത്യാ പാക് യുദ്ധം 24 മണിക്കൂറിനുള്ളില്‍ അവസാനിച്ചത് താന്‍ പറഞ്ഞതു കൊണ്ടാണെന്ന ട്രംപിന്റെ അവകാശവാദത്തെ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ആക്രമണം. ട്രംപ് 24 മണിക്കൂര്‍ അന്ത്യശാസനമാണ് നല്‍കിയതെന്നും എന്നാല്‍ മോദി അഞ്ചു മണിക്കൂറിനുള്ളില്‍ അവസാനിപ്പിച്ചെന്ന് പറഞ്ഞു. ബീഹാറിലെ മുസാഫര്‍പൂരിലായിരുന്നു രാഹുലിന്റെ പ്രസ്താവന. അതേസമയം ഇതിനെതിരേ ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വെറും ലോക്കല്‍ തഗ്ഗുകളാണെന്ന് ബിജെപി നേതാവും മുംബൈ ബിജെപിയുടെ സഹ കണ്‍വീനറുമായ പല്ലവി തിരിച്ചടിച്ചത്. ട്രംപിന്റെ വാക്കുകള്‍ കേട്ടാണ് മോദി യുദ്ധം നിര്‍ത്തിയതെങ്കില്‍ എന്തിനാണ് അദ്ദേഹം ഇന്ത്യയ്ക്ക് മേല്‍ അധിക നികുതി ചുമത്തുന്നതെന്നും ബിജെപി നേതാവ് ചോദിച്ചു.
അതേസമയം യാതൊരു തെളിവുമില്ലെങ്കിലും ട്രംപ് ബുധനാഴ്ചയും പാകിസ്താന് മേല്‍ ഇന്ത്യ നടത്തിയ ആക്രമണം നിര്‍ത്തിയതിന്റെ അഅവകാശവാദം പുറപ്പെടുവിച്ചു. ഇന്ത്യയേയും പാകിസ്താനേയും അനുനയിപ്പിക്കാന്‍ താന്‍ ഉപയോഗിച്ചത് വ്യാപാര കരാറാണെന്നും പറഞ്ഞു. അതേസമയം ട്രംപിന്റെ അവകാശവാദം ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജെയ്ശങ്കര്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ തന്നെ തള്ളിയിരുന്നു. ഏപ്രില്‍ 22 നും ജൂണ്‍ 17 നും ഇടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മില്‍ ഒരു തരത്തിലുമുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദു:ഖം രേഖപ്പെടുത്താന്‍ വിളിച്ചപ്പോള്‍ പ്രധാനമന്ത്രി കാനഡയില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പോയിരുന്നെന്നും പറഞ്ഞു.
അതേസമയം യുഎസ് പ്രസിഡന്റിന്റെ അവകാശവാദങ്ങള്‍ വെറും പൊള്ളയാണ്. കാരണം പാകിസ്ഥാന്റെ ഡിഎംജിഒ യുടെ അഭ്യര്‍ത്ഥനപ്രകാരം ആയിരുന്നു ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെക്കാന്‍ സമ്മതിച്ചത്. വാഷിംഗ്ടണ്‍ ഇന്ത്യയ്ക്ക്് മേല്‍ 50 ശതമാനം തീരുവ ചുമത്തിയത് റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതില്‍ നിന്ന് ന്യൂഡല്‍ഹിയെ തടയുന്നതിനാണെന്നാണ് നേരത്തേ ട്രംപ് അവകാശപ്പെട്ടത്.
റഷ്യന്‍ ക്രൂഡ് ഓയില്‍ മോസ്‌കോയുടെ യുക്രെയ്‌നിനെതിരായ യുദ്ധത്തിന് ഇന്ധനമാകുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മെയ് 10-ന് ഇരു ശത്രുരാജ്യങ്ങളെയും ശത്രുത അവസാനിപ്പിക്കാന്‍ താന്‍ നിര്‍ബന്ധിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തള്ളിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള ലോക്സഭയിലെ ചര്‍ച്ചയ്ക്കിടെ പാകിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെക്കാന്‍ ഒരു ലോക നേതാവും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞു.