Sunday, March 15, 2026 Last Updated 31 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 28 Aug 2025 07.54 AM

‘‘ഹലോ...ഞങ്ങളില്‍ നിന്ന് നിങ്ങളിലേക്ക്...’’ നിളയ്ക്കും നിതാരയ്ക്കുമൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളുമായി പേര്‍ളി മാണി; സുന്ദരികള്‍സ് എന്ന് കുറിച്ച് ശ്രീനിഷ്

മലയാളസിനിമാപ്രേക്ഷകര്‍ക്കും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയങ്കരിയായ താരമാണ് പേര്‍ളി മാണി. ഇപ്പോഴിതാ മക്കളായ നിളയ്ക്കും നിതാരയ്ക്കുമൊപ്പമുളള ചിത്രങ്ങള്‍ പങ്കിടുകയാണ് പേര്‍ളി.
Pearle Maaney
Pearle Maaney with nila and nithara (Image Source: Instagram)

മലയാളസിനിമാപ്രേക്ഷകര്‍ക്കും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പരിചിതയായ താരമാണ് പേര്‍ളി മാണി. അവതാരകയായി തുടക്കം കുറിച്ച് പിന്നീട് അഭിനേത്രയായിട്ടും പ്രേക്ഷകഹൃദയം കീഴടക്കിയിട്ടുണ്ട് പേര്‍ളി. ബിഗ് ബോസ് മത്സരാര്‍ത്ഥിയായി എത്തിയ പേര്‍ളി അവിടെ സഹമത്സരാര്‍ത്ഥിയായിരുന്ന ശ്രീനിഷിനെ അവിടെ വച്ച് പ്രണയിക്കുകയും ഹൗസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ജീവിതപങ്കാളിയാക്കുകയും ചെയ്ത താരമാണ് പേര്‍ളി.
പിന്നീട് യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കിട്ട് പേര്‍ളി സോഷ്യല്‍ മീഡിയയില്‍ താരമായി. വിവാഹാഘോഷങ്ങളും മക്കളായ നിളയുടെയും നിതാരയുടെയും കുസൃതികളും വിശേഷങ്ങളുമൊക്കെ പേര്‍ളി ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ കൂടിയായ പേര്‍ളി സ്വന്തം ചാനലിലൂടെ ചെയ്യുന്ന സെലിബ്രിറ്റി അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. എല്ലാത്തിനും പിന്തുണയും കരുത്തുമായി ശ്രീനിഷും ഒപ്പമുണ്ടെന്ന് പേര്‍ളി പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. ഇവര്‍ എല്ലാവരും ഒരുമിച്ചുള്ള ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ മക്കളായ നിളയ്ക്കും നിതാരയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് പേര്‍ളി മാണി. ഓഫ് വൈറ്റ് ​ക്യൂട്ട് ഫ്രോക്കുകളില്‍ നിളയും നിതാരയും ഗൗണില്‍ പേര്‍ളിയും തിളങ്ങുകയാണ് ചിത്രങ്ങളില്‍. ക്യൂട്ട് ബട്ടര്‍ഫ്ലൈയും പൂക്കളുമൊക്കെ അറ്റാച്ച് ചെയ്തതാണ് കുട്ടികളുടെ ​ഫ്രോക്കുകള്‍. ‘‘ഞങ്ങളുടെ ഒരു ഹലോ നിങ്ങള്‍ക്കായി... അതെ നിങ്ങൾക്ക്...’’ എന്ന ക്യാപ്ഷനൊപ്പമാണ് പേര്‍ളി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ‘സുന്ദരികള്‍സ്’ എന്ന് കുറിച്ച് ലവ് ഇമോജിയും നല്‍കിയാണ് ശ്രീനിഷ് ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
സെലിബ്രിറ്റി അഭിമുഖങ്ങള്‍ സ്വന്തം ചാനലിലൂടെ മാത്രമല്ല വലിയ വേദികളിലും ചെയ്തും പേര്‍ളി ​നിറഞ്ഞു നില്‍ക്കുന്നുണ്ട്. നാഷണല്‍ തലത്തിലുള്ള അഭിമുഖങ്ങളും ചാറ്റ് ഷോയുമൊക്കെ പേര്‍ളി ലീഡ് ചെയ്യാറുണ്ട്. കരിയറില്‍ തിളങ്ങി നില്‍ക്കുകയാണ് പേര്‍ളിയിപ്പോള്‍.

Ads by Google
Thursday 28 Aug 2025 07.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW