-->
ന്യൂഡല്‍ഹി: റഷ്യ യുക്രെയ്‌നുമായി യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയോട് നിലപാട് കടുപ്പിച്ച് അമേരിക്ക. ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ താരിഫില്‍ അമ്പത് ശതമാനം എന്നതില്‍ ഇളവില്ലെന്ന് അമേരിക്ക. നാളെ മുതല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള 50 ശതമാനം താരിഫില്‍ മാറ്റമില്ലെന്നും നാളെ മുതല്‍ പുതിയ താരിഫ് നിലവില്‍ വരുമെന്നും ഇന്ത്യയ്ക്ക് ഹോംലാന്റ് സെക്യുരിറ്റി വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷം അവസാനിക്കാത്ത സാഹചര്യത്തില്‍ റഷ്യയോട് ആനുകൂല്യം നില്‍ക്കുന്ന രാജ്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുമെന്ന് റഷ്യ അറിയിച്ചു. ഹോംലാന്റ് സെക്യുരിറ്റി വകുപ്പ് അയച്ചിരിക്കുന്ന നോട്ടീസില്‍ ഓഗസ്റ്റ് 27 ന് പുലര്‍ച്ചെ 12:01 മുതല്‍ ശിക്ഷാ തീരുവകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 'റഷ്യന്‍ ഫെഡറേഷന്‍ ഗവണ്‍മെന്റ് അമേരിക്കയ്ക്ക് നല്‍കുന്ന ഭീഷണികള്‍ക്ക്' മറുപടിയായാണ് പുതിയ ലെവികള്‍ ചുമത്തിയിരിക്കുന്നതെന്നും ആ നയത്തിന്റെ ഭാഗമായി ഇന്ത്യയെ ലക്ഷ്യം വച്ചുള്ളതാണെന്നും ആഭ്യന്തര സുരക്ഷാ വകുപ്പ് പുറപ്പെടുവിച്ച നോട്ടീസില്‍ പറയുന്നു.
എത്ര സമ്മര്‍ദ്ദം വന്നാലും അതിനെ ചെറുക്കാനുള്ള ശക്തി ഞങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കും,' അഹമ്മദാബാദിലെ നിക്കോള്‍ പ്രദേശത്ത് നടന്ന പൊതു റാലിയില്‍ അദ്ദേഹം പറഞ്ഞു. ചെറുകിട സംരംഭകര്‍ക്കും, കര്‍ഷകര്‍ക്കും, കന്നുകാലി വളര്‍ത്തുന്നവര്‍ക്കും തന്റെ സര്‍ക്കാര്‍ ഒരിക്കലും ദോഷം വരുത്താന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. യുഎസ് താരിഫുകളെ മറച്ചുവെച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു, ''ഇന്ന് ഈ ലോകത്ത്, സാമ്പത്തിക സ്വാര്‍ത്ഥതാത്പര്യത്തിന്റെ രാഷ്ട്രീയമുണ്ട്, എല്ലാവരും സ്വയം നോക്കുന്നു. നമ്മള്‍ ഇതിന് സാക്ഷ്യം വഹിക്കുന്നു.''