Sunday, March 15, 2026 Last Updated 6 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 25 Aug 2025 04.39 PM

ബൊഹീമിയന്‍ സ്റ്റൈല്‍ മാച്ച്ഡ് വിത്ത് കേരള ത്രെഡ് വര്‍ക്ക് ; ​ബോഹോ സ്റ്റൈല്‍ ഓവര്‍ക്കോട്ടിനൊപ്പം ത്രെഡ്വര്‍ക്ക് കേരള സെറ്റ് സാരി ധരിച്ച് പേര്‍ളി മാണി

അവതാരക, അഭിനേത്രി, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍, യൂട്യൂബര്‍ എന്നീ നിലകളിലൊക്കെ തിളങ്ങി നില്‍ക്കുന്ന താരമാണ് പേര്‍ളി മാണി. ഇപ്പോഴിതാ ട്രഡീഷണല്‍ ലുക്കിനൊപ്പം മോഡേണ്‍ സ്റ്റൈല്‍ മിക്സ് ചെയ്ത സാരിയില്‍ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് പേര്‍ളി.
Pearle Maaney, Pearle in boho rhythm saree
Pearle Maaney (Image Source: Instagram)

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള അവതാരകയാണ് പേര്‍ളി മാണി. അവതാരകയായി തുടക്കം കുറിച്ച് കൈയടി നേടിയ താരം പിന്നീട് അഭിനേത്രിയായും തിളങ്ങി. മലയാളം ബിഗ് ബോസ് മത്സരാര്‍ത്ഥിയായതോടെ പ്രേക്ഷകരുടെ ഇഷ്ടം കൂടുതല്‍ നേടാന്‍ താരത്തിന് കഴിഞ്ഞു. അതില്‍ സഹമത്സരാര്‍ത്ഥിയായിരുന്ന നടന്‍ കൂടിയായ ശ്രീനിഷ് അരവിന്ദിനെ വിവാഹം ചെയ്ത പേര്‍ളി പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്.
തന്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കിടാറുള്ള താരം, സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. ഫാഷന്‍ മോഡലിംഗ് ചിത്രങ്ങളും താരം അതിലൂടെ പങ്കിടാറുണ്ട്. താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തരംഗമായി മാറാറുമുണ്ട്.
ഇപ്പോഴിതാ ബോഹോ റിതം സാരിയില്‍ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് പേര്‍ളി മാണി. ‘‘ബോഹോ സോളുള്ള ഓണം കേരള സാരി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പേര്‍ളി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ബൊഹീമിയന്‍ സ്റ്റൈലിലുള്ള ഓവര്‍കോട്ടും ​ത്രെഡ്വര്‍ക്കുള്ള കേരള സെറ്റ് സാരിയുമണിഞ്ഞ് മോഡേണ്‍ ട്രഡീഷണല്‍ ലുക്കിലാണ് പേര്‍ളി ചിത്രങ്ങളില്‍ തിളങ്ങുന്നത്.

Ads by Google
Monday 25 Aug 2025 04.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW