-->
വടകര: പറയാനുള്ളതെല്ലാം കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും നേതാക്കള്‍ പറയുന്നതിനപ്പുറത്ത് തനിക്ക് ഒന്നും പറയാനില്ലെന്നും ഷാഫി പറമ്പില്‍ എംപി. വടകരയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഷാഫി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയത്. വിവാദത്തില്‍ മറുപടി നല്‍കുന്നതിന് പകരം ഷാഫി സിപിഎം നേതാക്കളോട് നിങ്ങള്‍ ഇങ്ങിനെ ചോദിക്കുമോ എന്ന മറുചോദ്യമുയര്‍ത്തി ഒരു ചോദ്യത്തിന് പോലും മറുപടി നല്‍കാന്‍ ഷാഫി തയ്യാറായില്ല. താന്‍ ബീഹാറിലേക്ക് മുങ്ങി എന്ന് പറയുന്നത് ശരിയല്ലെന്നും താന്‍ അവയ്‌ലബിള്‍ ആകുന്ന ഒരു ഡേറ്റില്‍ രാഹുല്‍ഗാന്ധിയുടെ ബീഹാറിലെ പ്രതിഷേധങ്ങളിലേക്ക് പോയെന്നേയുള്ളെന്നും ഷാഫി പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ധാര്‍മ്മികത ഉയര്‍ത്തി രാജി വെച്ചിട്ടും പലരും ഇപ്പോഴും കോണ്‍ഗ്രസിനെ ധാര്‍മ്മികത പഠിപ്പിക്കുകയാണെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി. പ്രതിപക്ഷനേതാവും കെപിസിസി അദ്ധ്യക്ഷനും രാഹുലും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പത്രപ്രവര്‍ത്തകരെ നേരത്തേ കണ്ട് പ്രതികരണം നല്‍കിയതാണ്. പിന്നെ മാധ്യമങ്ങളെ വരി നിന്നു കാണേണ്ടതുണ്ടോ? ബീഹാറില്‍ തനിക്ക് സൗകര്യപ്രദമായ ദിവസം നോക്കി പോയതാണ്. അതിനെ മുങ്ങി എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും പറഞ്ഞു. ഒരു കോടതിവിധിയോ ഏതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഒരു സീരിയസായ റിട്ടണ്‍ കംപ്ലയിന്റോ ഇല്ലാതെ തന്നെ രാഹുല്‍ രാജി വെച്ചിട്ടുണ്ടെന്നും അത് പാര്‍ട്ടി നേതൃത്വം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് എന്നിട്ടും ചിലര്‍ കോണ്‍ഗ്രസിനെ ധാര്‍മ്മികത പഠിപ്പിക്കുകയാണെന്നും പറഞ്ഞു.
കത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ മറച്ചുവെച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവിടെയുണ്ട്. കേസുള്ള എംഎല്‍എ മാര്‍ ഇപ്പോഴും തുടരുന്നുണ്ട്.
കോണ്‍ഗ്രസിനെ നിശബ്ദമാക്കാന്‍ ശ്രമ േനടത്തുകയാണെന്നും എല്ലാ കാര്യങ്ങളും കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേതാക്കള്‍ പറയുന്നതിനപ്പുറത്ത് തനിക്ക് ഒന്നും പറയാനില്ലെന്നും പറഞ്ഞു. നേരത്തേ വടകരയില്‍ ഷാഫി പറമ്പില്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധവുമായി എത്തിയരുന്നു. എന്നാല്‍ വേദിയിലേക്ക് പ്രവേശിക്കാന്‍ പോലീസ് അനുവദിച്ചില്ല. രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ആരോപണം ഉയര്‍ന്ന സമയത്ത് ഷാഫി പറമ്പില്‍ രാഹുല്‍ഗാന്ധിയുടെ ബീഹാറില്‍ നടക്കുന്ന യാത്രയുടെ ഭാഗമായിരുന്നു.