Saturday, March 21, 2026 Last Updated 46 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 23 Aug 2025 11.24 AM

എന്തിന് കോണ്‍ഗ്രസ് മന്ത്രിമാര്‍ മാത്രം രാജി വെയ്ക്കണം ; ദുരന്തമുണ്ടായ സംസ്ഥാനങ്ങളില്‍ ബിജെപി മുഖ്യമന്ത്രിമാര്‍ രാജിവെച്ചോ?

uploads/news/2025/08/797332/stampade.jpg

ബംഗലുരു: പ്രയാഗ്രാജ് ദുരന്തത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വെച്ചിരുന്നോയെന്ന് കര്‍ണാടകാ മുഖ്യമന്ത്ര സിദ്ധരാമയ്യ.
ജൂണ്‍ 4 ന് ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും ആള്‍ക്കാര്‍ മരിച്ച സംഭവത്തില്‍ സിദ്ധരാമയ്യ രാജിവെയ്ക്കണമെന്ന ബിജെപിയുടെ ആവശ്യത്തിനായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദുരന്തം ഉണ്ടായപ്പോള്‍ അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അവിടുത്തെ മുഖ്യമന്ത്രിമാര്‍ രാജി വെച്ചിട്ടുണ്ടോ എന്ന് സിദ്ധരാമയ്യ ചോദിച്ചു.

ബിജെപി നേതാക്കള്‍ രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച തള്ളിക്കളഞ്ഞു. സ്വന്തം സംസ്ഥാനങ്ങളില്‍ സമാനമായ ദുരന്തങ്ങള്‍ക്ക് ശേഷവും ബിജെപി നേതാക്കള്‍ ഒരിക്കലും രാജിവച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കൊടുമുടിയില്‍ നില്‍ക്കെ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഐപിഎല്‍ വിജയത്തിനുശേഷം 2022 മെയ് മാസത്തില്‍ അഹമ്മദാബാദില്‍ നടന്ന വലിയ പൊതു ആഘോഷങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു. 'കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കുടുംബവും ഗുജറാത്ത് മുഖ്യമന്ത്രിയും (ഭൂപേന്ദ്ര പട്ടേല്‍) പങ്കെടുത്തു. അപ്പോള്‍ ആരെങ്കിലും രാജിവച്ചോ?' അദ്ദേഹം ചോദിച്ചു. 2022-ല്‍ ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്നതിനെയും സിദ്ധരാമയ്യ ഉദ്ധരിച്ചു, അന്ന് രാജി ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ബെംഗളൂരു സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നെന്നും മറ്റിടങ്ങളിലെ സമാന ദുരന്തങ്ങളെ അവഗണിക്കുകയാണെന്നും അദ്ദേഹം വാദിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും സിദ്ധരാമയ്യ ഖേദം പ്രകടിപ്പിച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആദ്യ ഐപിഎല്‍ കിരീടം ആഘോഷിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയപ്പോള്‍ ഉണ്ടായ തിക്കിലും തിരക്കിലും മുഖ്യമന്ത്രി 'അഗാധമായ ഖേദം' പ്രകടിപ്പിച്ചു. 'മരിച്ചവരെല്ലാം 13 നും 29 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരായിരുന്നു. ജീവിച്ചിരിന്നെങ്കില്‍ അവര്‍ എന്ത് നേടിയേനെ എന്ന് ആര്‍ക്കറിയാം? അവരുടെ നഷ്ടത്തില്‍ എനിക്ക് വേദനയുണ്ട്,' അദ്ദേഹം പറഞ്ഞു.

ഒരു മരണം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും വൈകുന്നേരമാണ് ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് തനിക്ക് മനസ്സിലായതെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവം നടക്കുമ്പോള്‍ അദ്ദേഹം ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുകയായിരുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷ ബിജെപി നേതാക്കള്‍ അദ്ദേഹത്തിന്റെ അശ്രദ്ധയാണ് ഇതിന് കാരണമെന്ന് ആരോപിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW