Friday, March 13, 2026 Last Updated 7 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 22 Aug 2025 04.24 PM

ആലപ്പുഴയില്‍ കഞ്ചാവ് വേട്ട ; ജിം ട്രെയിനറായ യുവാവ് പിടിയിൽ

uploads/news/2025/08/797170/arrest.gif
photo - facebook

ആലപ്പുഴ: ആലപ്പുഴയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട: ജിം ട്രെയിനർ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. കൊമ്മാടിയിൽ നടത്തിയ പരിശോധനയിലാണ് ജിം ട്രെയിനർ പിടിയിലായത്. കൊമ്മാടി വാടക്കുഴി വീട്ടിൽ വി വി വിഷ്ണു(31) ആണ് പിടിയിലായത്. 2.534 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടികൂടി. ജിംനേഷ്യത്തിന്റെ മറവിൽ യുവാക്കൾക്ക് കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്നു ഇയാളെന്ന് എക്സൈസ് പറയുന്നു.

കായംകുളം റെയിൽവെ സ്റ്റേഷന് സമീപത്ത് വച്ചാണ് പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായത്. അമിത് മണ്ഡൽ (27) ആണ് കേരളത്തിൽ വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി പിടിയിലായത്. 1.156 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW