-->
ആലപ്പുഴയില്‍ പിഞ്ചുകുഞ്ഞുമായി പാപ്പാന്റെ സാഹസം. ആനയുടെ തുമ്പിക്കൈയിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ ഇരുത്തിയായിരുന്നു പാപ്പാന്റെ സാഹസം. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് സംഭവം.
പിഞ്ചുകുഞ്ഞുമായി ഹരിപ്പാട് സ്‌കന്ദൻ എന്ന ആനയുടെ മുൻപിലാണ് പാപ്പാന്റെ സാഹസം. രണ്ട് മാസം മുമ്പ് പാപ്പാനെ കുത്തി കൊന്ന ആനയാണിത്. കുഞ്ഞുമായി ആനയുടെ അടിയിലൂടെ പാപ്പാന്‍ വലംവെക്കുന്നതും തുമ്പികൈയില്‍ ഇരുത്തുന്നതിനിടെ കുഞ്ഞ് നിലത്ത് വീഴുകയും ചെയ്യുന്നത് ദൃശ്യങ്ങളിലൂടെ പുറത്ത് വന്നു. ദേവസ്വം പാപ്പാനാണ് കുഞ്ഞുമായി ആനയുടെ അടിയിലൂടെ നടന്നത്. ഇത് താൽകാലിക പാപ്പാൻ്റെ കുഞ്ഞാണെന്നാണ് പുറത്ത് വരുന്നത് വിവരം.