Friday, March 13, 2026 Last Updated 10 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 22 Aug 2025 09.02 AM

യൂത്ത്‌കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷനെ കണ്ടെത്തണം ; രാഹുലിനെതിരേ അന്വേഷണത്തിന് കെപിസിസിയും

uploads/news/2025/08/797112/rahul.jpg

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം രാജി വെച്ച സാഹചര്യത്തില്‍ പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സജീവമായി. ബിനു ചുള്ളിയില്‍, അബിന്‍ വര്‍ക്കി, കെ എം അഭിജിത്ത്, ജെ എസ് അഖില്‍ എന്നിവരാണ് പരിഗണനയിലുള്ളത്.

രാഹുലിന് പകരക്കാരനെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡ് പ്രതിനിധി ദീപ ദാസ് മുന്‍ഷി മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം തുടരുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തീര്‍ത്ത് പ്രതിസന്ധി മറികടക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. തെരഞ്ഞെടുപ്പ് കാലത്ത് ഇനി പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കാതെ മുന്നോട്ടുപോകാനാണ് യൂത്ത് കോണ്‍ഗ്രസിന് കെപിസിസി നല്‍കുന്ന ഉപദേശം.

ഇതിനൊപ്പം രാഹുലിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് കെപിസിസി നേതൃത്വം. സമിതി രൂപീകരിച്ച് ആരോപണത്തില്‍ അന്വേഷണം നടത്താനാണ് പാര്‍ട്ടിയിലെ ധാരണ. പാര്‍ട്ടിക്ക് ലഭിച്ച പരാതികളും നേതൃത്വം പരിശോധിക്കും. അശ്ലീല സന്ദേശം അയച്ചതും ഗര്‍ഭച്ഛിദ്ര പ്രേരണയും എല്ലാം അന്വേഷണത്തിലുണ്ട്. ഇന്നലെയാണ് രാഹുലിനെതിരേ പരാതി ഉയര്‍ന്നത്.

കോണ്‍ഗ്രസ് ഹൈക്കമാന്റിന് രാഹുലിനെതിരെ നേരത്തെ തന്നെ പരാതികള്‍ ലഭിച്ചിരുന്നു. പരാതികള്‍ അവഗണിച്ചതോടെയാണ് നടി റിനി ഉള്‍പ്പെടെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഇത് രാഹുലിന്റെ രാജിയിലേക്ക് നയിക്കുകയും ചെയ്തു. എഐസിസിയുടെ നിര്‍ദേശപ്രകാരമാണ് രാഹുല്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതെന്ന് വിവരമുണ്ട്. അന്വേഷിക്കാന്‍ ഡിജിപിയോട് മുഖ്യമന്ത്രിയും നിര്‍ദേശിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW