Saturday, March 14, 2026 Last Updated 41 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Aug 2025 08.45 PM

പാലക്കാട് സ്കൂളിന് സമീപം സ്ഫോടനം; ഗൂഢാലോചനയെന്ന് ബിജെപി, അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ

uploads/news/2025/08/796901/police-jeep.gif
photo - facebook

പാലക്കാട്: പാലക്കാട് സ്കൂള്‍ പരിസരത്ത് സ്ഫോടനം. സ്കൂൾ പരിസരത്ത് നിന്നും പന്നിപ്പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. പാലക്കാട് മൂത്താൻതറയിലെ ദേവി വിദ്യാനികേതൻ സ്കൂളിന് സമീപമായിരുന്നു സംഭവം. സ്കൂൾ പരിസരത്തു നിന്നും പ്രദേശവാസിയായ പത്തു വയസുകാരനാണ് പടക്കം ലഭിച്ചത്. സ്കൂൾ പരിസരത്ത് നിന്നാണ് പന്നിപ്പടക്കം ലഭിച്ചതെന്ന് പോ​ലീസ് അറിയിച്ചു.

പരിസരത്ത് നിന്ന് നാലു പന്നിപ്പടക്കങ്ങൾ കണ്ടെത്തിയെന്നും നോർത്ത് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഉഗ്രശബ്ദത്തോടെയാണ് പടക്കം പൊട്ടിത്തെറിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം.

അതേസയമയം, സ്കൂള്‍ പരിസരത്തുണ്ടായ സ്ഫോടനത്തിൽ ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സ്കൂളിൽ നിന്ന് സ്ഫോടക വസ്തുക്കൾ ലഭിച്ചതിൽ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. സ്ഫോടകവസ്തു സ്കൂൾ കോമ്പൗണ്ടിൽ എത്തിയത് എങ്ങനെ വിശദമായ അന്വേഷണം വേണം. സ്കൂൾ മാനേജ്മെന്‍റിനെ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു

Ads by Google
Ads by Google
LATEST NEWS
TRENDING NOW