Tuesday, March 17, 2026 Last Updated 13 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Aug 2025 12.39 PM

' കൂലി' യുടെ എ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കണം; മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി നിര്‍മാതാക്കള്‍

court, coolie

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ എത്തിയ പുതിയ രജനികാന്ത് ചിത്രമാണ് കൂലി. ചിത്രത്തിന്റെ വിജയപ്രദര്‍ശനത്തിനിടയില്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്. കൂലിയുടെ എ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

തമിഴില്‍ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളെ വെച്ച് നോക്കുമ്പോള്‍ കൂലിയില്‍ വയലന്‍സ് രംഗങ്ങള്‍ കുറവാണെന്നും ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നുമാണ് നിര്‍മാതാക്കളുടെ ആവശ്യം. എ സര്‍ട്ടിഫിക്കറ്റ് ആയതു കൊണ്ട് തന്നെ രജനിയുടെ ആരാധകരായ കുട്ടികള്‍ക്ക് ചിത്രം കാണാനുളള അവസരം നിഷേധിക്കപ്പെടുന്നു.

' കെജിഎഫ്', ' ബിസ്റ്റ്' തുടങ്ങിയ ചിത്രങ്ങളുടെ അതേ ആക്ഷന്‍ സ്വീകന്‍സുകളാണ് കൂലിയും ഉളളത്, എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് നല്‍കിയത് യു/എ സര്‍ട്ടിഫിക്കറ്റ് ആണെന്നും നിര്‍മാതാക്കള്‍ ചൂണ്ടികാണിക്കുന്നു. ഹര്‍ജി ഇന്ന് ജസ്റ്റിസ് തമിഴ് സെല്‍വി പരിഗണിക്കും.

രജനികാന്തിന് പുറമേ ആമിര്‍ഖാന്‍, നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര, ശ്രുതിഹാസന്‍, സത്യരാജ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഉണ്ട്. അനിരുദ്ധ രവിചന്ദര്‍ ആണ് സംഗീതം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW