Thursday, March 19, 2026 Last Updated 53 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Aug 2025 10.41 AM

' നന്മയുളളവര്‍ക്ക് എന്നും ദൈവത്തിന്റെ കൂട്ടുണ്ട്, മമ്മൂക്കയുടെ വരവ് നല്കുന്ന സന്തോഷം വലുതാണ്' ; ഷാജി കൈലാസ്

shares, health
photo-www.facebook.com/ShajiKailasOfficial

മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായ വാര്‍ത്തയില്‍ സന്തോഷം പ്രകടിപ്പിച്ച് സംവിധായകന്‍ ഷാജി കൈലാസ്. '' നന്മയുളളവര്‍ക്ക് എന്നും ദൈവത്തിന്റെ കൂട്ടുണ്ട്. മനസ്സില്‍ എന്നും നന്മ മാത്രം സുക്ഷിക്കുന്ന മമ്മൂക്കയുടെ വരവ് നല്കുന്ന സന്തോഷം വലുതാണ്. ഈ ഒരു തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച അനേകകോടികളിലൊരാളായിരുന്നു ഞാനും. വരിക പ്രിയപ്പെട്ട മമ്മൂക്ക, പൂര്‍വ്വാധികം കരുത്തോടെ തിരിച്ചുവരിക'' മമ്മൂട്ടിയ്‌ക്കൊപ്പമുളള ചിത്രത്തിനൊപ്പം ഷാജി കൈലാസ് കുറിച്ചു.

സാമൂഹ്യ-രാഷ്ട്രീയ-സിനിമാ മേഖലകളില്‍ നിന്നും നിരവധി പേരാണ് മമ്മൂട്ടിയ്ക്ക് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നത്. സിനിമയില്‍ മമ്മൂട്ടി സജീവമാകുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നാണ് നിരവധി പേര്‍ കുറിക്കുന്നത്. കളങ്കാവലാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മഹേഷഎ നാരായണന്‍ ചിത്രം പേട്രിയറ്റിന്റ ഷൂട്ടിനിടെ ആയിരുന്നു മമ്മൂട്ടി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടവേള എടുത്തത്. വൈകാതെ അദ്ദേഹം ഷൂട്ടിങ്ങിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW