Tuesday, March 24, 2026 Last Updated 40 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Aug 2025 04.41 PM

ആലുവയില്‍ ട്രെയിന്‍ വേഗം കുറയ്ക്കുമ്പോള്‍ യാത്രക്കാരെ വടികൊണ്ട് അടിക്കും, കവര്‍ച്ച; രണ്ട് ​പേര്‍ പിടിയില്‍

uploads/news/2025/08/796751/arrest.gif
photo - facebook

ആലുവ: ട്രെയിനില്‍ സഞ്ചരിക്കുന്ന യാത്രക്കാരെ വടി കൊണ്ട് ആക്രമിച്ച് കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍. യാത്രക്കാരുടെ മൊബൈലും പണവും മോഷ്ടിക്കുന്ന സംഘമാണ് പോലീസിന്റെ പിടിയിലായത്. ഷൈന്‍, അഭിഷേക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ആലുവ കേന്ദ്രീകരിച്ചാണ് ഇവരുടെ കവര്‍ച്ച. കഴിഞ്ഞ മാസം 11 ന് മുംബൈയ്ക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസില്‍ ഇവര്‍ കവര്‍ച്ച നടത്തിയിരുന്നു. ട്രെയിനിന്റെ മുന്‍ഭാഗത്തെ കോച്ചിന്റെ വാതിലില്‍ ഇരുന്ന് യാത്രചെയ്തിരുന്ന യാത്രക്കാരന്റെ ഒരു ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ ആണ് സംഘം തട്ടിയെടുത്തത്.

പെരിയാര്‍ പാലത്തിലൂടെ ട്രെയിന്‍ വേഗംകുറച്ച് പോകുമ്പോള്‍ ഇത്തരത്തില്‍ യാത്രക്കാരുടെ കൈയിലുള്ള ഫോണും മറ്റും വടികൊണ്ട് അടിച്ചിട്ടാണ് ഇവര്‍ കൈവശപ്പെടുത്തിയിരുന്നത്. മേല്‍പ്പാലത്തിനും റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള ഭാഗത്താണ് കവര്‍ച്ചസംഘം നിലയുറപ്പിക്കുന്നത്. കൊച്ചി സ്വദേശിയാണ് ഷൈന്‍, കണ്ണൂര്‍ സ്വദേശിയാണ് അഭിഷേക്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി ഇവര്‍ക്കൊപ്പമുണ്ടെന്ന് റെയില്‍വേ ക്രൈം ഇന്റലിജന്‍സ് സംഘം പറഞ്ഞു.

Ads by Google
Tuesday 19 Aug 2025 04.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW