Tuesday, March 17, 2026 Last Updated 4 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Aug 2025 04.21 PM

'' സിനിമ വിട്ട് താങ്കള്‍ എവിടെപ്പോകാന്‍ ? അത്രമേല്‍ താങ്കള്‍ സിനിമയെ സ്നേഹിക്കുന്നുവല്ലോ'' ; ജോയ് മാത്യു

shares
photo-www.facebook.com/JoyMathew4u

മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായ വര്‍ത്തയില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. '' സിനിമ വിട്ട് താങ്കള്‍ എവിടെപ്പോകാന്‍ ? അത്രമേല്‍ താങ്കള്‍ സിനിമയെ സ്‌നേഹിക്കുന്നുവല്ലോ , അതിനേക്കാളുമപ്പുറംഅങ്ങയെ ഞങ്ങളും സ്‌നേഹിക്കുന്നുണ്ടല്ലോ'', എന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്. മമ്മൂട്ടിക്കൊപ്പമുളള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

''കാത്തിരിപ്പിനൊടുവില്‍ പ്രിയപ്പെട്ട മെഗാസ്റ്റാര്‍ മമ്മൂട്ടി ഊര്‍ജ്ജസ്വലനായി തിരിച്ചെത്തുന്നു എന്ന വാര്‍ത്ത അങ്ങേയറ്റം സന്തോഷം പകരുന്നു.
അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ബിഗ് സ്‌ക്രീനില്‍ വീണ്ടും കാണാന്‍ സകല മലയാളികള്‍ക്കൊപ്പം കാത്തിരിക്കുന്നു!'', എന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചത്.

'' നടന സാമ്രാജ്യത്തിന്റെ ബിഗ് ബി'' എന്നാണ് മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് എ.എ.റഹീം കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW