Sunday, March 15, 2026 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 17 Aug 2025 01.08 PM

സ്‌റ്റൈലിഷ് ലുക്കില്‍ മഞ്ജു വാര്യര്‍; പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

manju-warrier
photo-www.instagram.com/manju.warrier/

പ്രിയതാരം മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുത്തന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാവുകയാണ്. താരത്തിന്റെ സ്‌റ്റൈലിഷ് ലുക്കിലാണ് ആരാധകരുടെ കണ്ണുടക്കിയത്.

പ്രണയത്തിന്റെയും, അനന്തരമായത് എന്ന സൂചന നൽകുന്നതുമായ ഇമോജികളാണ് ഫോട്ടോകൾക്കൊപ്പം പങ്കുവച്ചിരിയ്ക്കുന്നത്. അനന്തരമായ സ്നേഹം എന്ന അർത്ഥത്തിൽ മഞ്ജു പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

വളരെ കാഷ്വലായി എടുത്ത, കാന്റിഡ് ചിത്രങ്ങളാണ് പങ്കുവച്ചിരിയ്ക്കുന്നത്. ആദ്യത്തെ രണ്ട് മൂന്ന് ചിത്രങ്ങളിൽ മഞ്ജുവിന്റെ മുഖത്ത് ഒരു സങ്കട ഭാവം ഉണ്ടെങ്കിലും, അവസാനത്തെ ചിത്രങ്ങളിലേക്ക് എത്തുമ്പോൾ മഞ്ജുവിന്റെ കോൺഫിഡന്റ് ചിരി കാണാം.

ഈ ചിത്രങ്ങളും പകർത്തിയിരിക്കുന്നത് നടിയുടെ സന്തത സഹചാരി ബിനീഷ് ചന്ദ്ര തന്നെയാണ്. ഓരോ തവണയും ബിനീഷിന്റെ ലെൻസുകളിലൂടെ മഞ്ജു കൂടുതൽ സുന്ദരിയും ചെറുപ്പവുമായി തോന്നുന്നു എന്നാണ് ആരാധകർ പറയുന്നത്.

Ads by Google
Sunday 17 Aug 2025 01.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW