Wednesday, March 11, 2026 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 16 Aug 2025 02.21 PM

നേമത്തെയും വട്ടിയൂര്‍ക്കാവിലെയും തോല്‍വിക്ക് പക ; കെ മുരളീധരനെ എവിടെ മത്സരിച്ചാലും തോല്‍പ്പിക്കാന്‍ ബിജെപി

uploads/news/2025/08/796328/k-muraleedharan-close.gif

തിരുവനന്തപുരം: വോട്ടുകച്ചവടം, വോട്ടുമറിക്കല്‍ തുടങ്ങിയ വലിയ ആരോപണങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പിലും നേരിടുന്ന ബിജെപി ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില നേതാക്കളെ ടാര്‍ഗറ്റ് ചെയ്ത് തോല്‍പ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതായി അഭ്യൂഹം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു തവണ ഒരു സീറ്റില്‍ മാത്രം ജയിച്ചിട്ടുള്ള ബിജെപി ചില സീറ്റുകളില്‍ നിന്നും വിട്ടു നിന്ന് ചില നേതാക്കള്‍ക്ക് റോഡ്ബ്‌ളോക്ക് ഉണ്ടാക്കാനുള്ള നീക്കവും ഇത്തവണ തെരഞ്ഞെടുപ്പ് തന്ത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രധാനലക്ഷ്യം കെ. മുരളീധരനാണ്. എവിടെ മത്സരിച്ചാലും തോല്‍പ്പിക്കണമെന്ന നിലപാടിലാണ് സംഘപരിവാര്‍. കേരളത്തില്‍ ബിജെപി ആദ്യമായും അവസാനമായും വിജയിച്ച നേമത്തെ സീറ്റ് തിരിച്ചുപിടിച്ചതും ഏറെ വിജയസാധ്യത കല്‍പ്പിച്ച വട്ടിയൂര്‍കാവില്‍ അവസാന നിമിഷം സ്ഥാനാര്‍ത്ഥിയായി ഇറങ്ങി ബിജെപിയുടെ സാധ്യത ഇല്ലാതാക്കിയെന്നുമാണ് കണ്ടെത്തല്‍. ഈ സാഹചര്യങ്ങളെല്ലാം മുന്‍ നിര്‍ത്തി കെ. മുരളീധരനെ തെരഞ്ഞെടുപ്പിലെ മുഖ്യശത്രുവായി കരുതുകയാണ്. നേരത്തേ കോണ്‍ഗ്രസ് വിട്ട കാലത്ത് ബിജെപി തങ്ങളുടെ പക്ഷത്തേക്ക് പട്ടികയിലെ ആദ്യയാളായി കെ. മുരളീധരനെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം ഒടുവില്‍ കറങ്ങിത്തിരിഞ്ഞ് പഴയ തട്ടകമായ കോണ്‍ഗ്രസില്‍ തന്നെ എത്തിച്ചേരുകയായിരുന്നു. അതേസമയം സഹോദരി പത്മജയെ തങ്ങളുടെ പാളയത്ത് എത്തിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞു.

യുഡിഎഫില്‍ മാത്രമല്ല, എല്‍ഡിഎഫിലും ടാര്‍ഗറ്റുകളുണ്ട്. അതില്‍ ഒന്നാമത് നില്‍ക്കുന്നത് പി.എ.മുഹമ്മദ് റിയാസാണ്. ഇടതുപക്ഷത്ത് നിന്നും പി.രാജീവിനെയും തോല്‍പ്പിക്കാന്‍ ഉദ്ദേശമുണ്ട്. യുഡിഎഫില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും ഈരീതിയില്‍ ലക്ഷ്യമിട്ടിട്ടുണ്ട്. കടുത്ത ബിജെപി വിരുദ്ധതയാണ് ഇവരെ ടാര്‍ഗറ്റ് ചെയ്യുന്നതിന് കാരണം. അതേസമയം എതിരാളികളെ ചിലരെ വീട്ടിലിരുത്താന്‍ ആര്‍എസ്എസ് നിര്‍ദേശിച്ചിരിക്കുന്ന തന്ത്രം വോട്ടുമറിക്കല്‍ ആരോപണത്തില്‍ കുരുക്കുമോ എന്ന ആശങ്കയും ബിജെപിയ്ക്കുണ്ട്.

Ads by Google
Ads by Google
TRENDING NOW