-->
കണ്ണൂര്‍: കോര്‍പറേറ്റ് ഭീമന്‍മാരുടെ ഇടപെടലിന്റെ ഭാഗമാണ് കേരളത്തിലെ ആരോഗ്യമേഖലയെ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നല്ല സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലുള്ളപ്പോള്‍ എന്തിന് സ്വകാര്യആശുപത്രികളിലേക്ക് പോകണമെന്നാണ് ഇപ്പോള്‍ എല്ലാവരും ചിന്തിക്കുന്നത്. ഇത് മറികടക്കാന്‍ എവിടെ പിടിക്കണമെന്ന് കുത്തകഭീമന്മാര്‍ക്ക് അറിയാം. വിലയ്‌ക്കെടുക്കേണ്ടവരെ വിലയ്‌ക്കെടുത്തും ഒന്നിനുപിറകെ ഒന്നായി കഥകള്‍ മെനഞ്ഞും സംസ്ഥാനത്തെ ആരോഗ്യരംഗം ഒന്നുമല്ലെന്ന് പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.