Sunday, March 15, 2026 Last Updated 55 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 11 Aug 2025 02.19 PM

‘‘ഞാന്‍ നിന്റെ ഡയപ്പറുകള്‍ മാറ്റുന്നു; നീ എന്റെ ലോകത്തെ മാറ്റുന്നു...’’ മാതൃത്വം ഓരോ നിമിഷവും ആസ്വദിച്ച് കിയാര അദ്വാനി; ക്യൂട്ട് ഇന്‍സ്റ്റസ്റ്റോറി പങ്കിട്ട് താരം

ബോളിവുഡിന്റെ പ്രിയ താരദമ്പതിമാരായ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ഇക്കഴിഞ്ഞ മാസമാണ് തങ്ങളു​ടെ ആദ്യ കണ്മണിയെ വരവേറ്റത്. ഇപ്പോഴിതാ മാതൃത്വം ഓരോ നിമിഷവും ആസ്വദിക്കുന്ന പോസ്റ്റ് പങ്കിടുകയാണ് കിയാര.
Kiara Advani, Sidharth Malhotra
Kiara is enjoying every moment of motherhood (Image Source: Instagram)

ബോളിവുഡിന് ഏറെയിഷ്ടമുള്ള താരമാണ് കിയാര അദ്വാനി. താരത്തിന്റെ സിനിമാ കരിയര്‍ പോലെ തന്നെ വ്യക്തിജീവിതവും പ്രേഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഷേര്‍ഷാ എന്ന സിനിമയില്‍ അഭിനയിക്കു​മ്പോള്‍ മുതല്‍ ബോളിവുഡിന്റെ യുവതാരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയോടുണ്ടായ പ്രണയവും പിന്നീട് ഒരു സ്വകാര്യ ചടങ്ങിലൂടെ രണ്ടുപേരും വിവാഹിതരായതും ആരാധകര്‍ സ്നേഹത്തോടെ ഏറ്റെടുത്ത വാര്‍ത്തകളാണ്.
തങ്ങളുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്മണി വരുന്നു എന്ന് സിദ്ധാര്‍ത്ഥ്-കിയാര ദമ്പതിമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട അന്നുമുതല്‍ അവരുടെ ആദ്യത്തെ മകള്‍ ജനിച്ചപ്പോള്‍ വരെ താരദമ്പതിമാരുടെ ഓരോ വിശേഷവും ആരാധകര്‍ സന്തോഷത്തോടെ ആഘോഷിച്ചു. കുഞ്ഞിന്റെ ഓരോ വിശേഷങ്ങള്‍ക്കായും ആരാധകരിപ്പോള്‍ കാത്തിരിക്കുകയാണ്.
ഇപ്പോഴിതാ തന്റെ മദര്‍ഹുഡ് യാത്ര ഓരോ നിമിഷവും ആസ്വദിക്കുകയാണ് കിയാര. തന്റെ പുതിയ യാത്ര സ്നേഹത്തോടെയും, നന്ദിയോടെയും അതിനൊപ്പം നർമ്മത്തോടെയുമാണ് താരം ആസ്വദിക്കുന്നത്. ഒരു പുതിയ അമ്മയാകുന്നതിന്റെ മനോഹരമായ വശത്തെക്കുറിച്ച് മധുരമുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കിയാര പങ്കിട്ടത് പല മാതാപിതാക്കള്‍ക്കും മനസ്സിലാകുന്നതാണ്. ‘‘ഞാന്‍ നിന്റെ ഡയപ്പറുകൾ മാറ്റുന്നു, നീ എന്റെ ലോകത്തെ മാറ്റുന്നു. ന്യായമായ വ്യാപാരം...’’ എന്നായിരുന്നു കിയാരയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. താരത്തിന്റെ സ്റ്റോറിക്ക് ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് അടക്കം എല്ലാവരും ലവ് ഇമോജിയും നല്‍കിയിട്ടുണ്ട്.

2023 ഫെബ്രുവരിയിൽ വിവാഹിതരായ ‘ഷേർഷാ’ താരങ്ങൾ 2025 ജൂലൈ 15 നാണ് അവരുടെ ആദ്യ കണ്മണിയെ വരവേറ്റത്. ഈ വാര്‍ത്ത ആരാധകരും സഹ ബോളിവുഡ് താരങ്ങളും നിറഞ്ഞ സ്നേഹത്തോടെയും അനുഗ്രഹം നല്‍കിയുമാണ് ഏറ്റെടുത്തത്.
വ്യക്തി ജീവിതത്തില്‍ മാത്രമല്ല കരിയറിലും തിരക്കിലാണ് കിയാര. ഓഗസ്റ്റ് 14 ന് ഹൃത്വിക് റോഷനൊപ്പമുള്ള താരത്തിന്റെ ‘വാർ 2’ റിലീസ് ചെയ്യും. YRF സ്പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രമാണ് ‘വാർ 2’. ഹൃത്വിക് റോഷനും ജൂനിയർ എൻ‌ടി‌ആറും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതാണ്.

Ads by Google
Monday 11 Aug 2025 02.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW