Friday, March 13, 2026 Last Updated 16 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 18 Jul 2025 03.53 PM

‘‘എല്ലാ സ്നേഹത്തിനും ആശംസകൾക്കും നന്ദി; മാതാപിതാക്കളായി യാത്ര തുടങ്ങുന്നു; മകളുടെ സ്വകാര്യത മാനിച്ച് ചിത്രങ്ങളെടുക്കാതിരിക്കുക...’’ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര

ബോളിവുഡ് താരദമ്പതിമാരായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും ആദ്യത്തെ കണ്മണിയെ വരവേറ്റത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ മാതാപിതാക്കളെന്ന നിലയില്‍ തങ്ങളുടെ സ്വകാര്യത മാനിച്ച് മകളുടെ ചിത്രങ്ങളെടുക്കരുതെന്ന് സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിക്കുകയാണ് സിദ്ധാര്‍ത്ഥ്.
Sidharth Malhotra, Kiara Advani
Sidharth Malhotra and Kiara welcomes their baby girl (Image Source: Instagram)

ബോളിവുഡിന്റെ പ്രിയതാരദമ്പതിമാരാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും. ​ഷേര്‍ഷാ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച നാള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് ഈ താരജോഡികളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് രണ്ടുപേരും പ്രണയത്തിലായതും ഡേറ്റിംഗിലായതും. വളരെ സ്വകാര്യമായിത്തന്നെ ഈ ഇഷ്ടം മാധ്യമങ്ങള്‍ക്കിടയില്‍ നിന്നും ആരാധകര്‍ക്കിടയില്‍ നിന്നും അകറ്റി നിര്‍ത്തി.
തീര്‍ത്തും സ്വകാര്യമായ ഒരു ചടങ്ങിലൂടെയാണ് 2023 ഫെബ്രുവരി 7 ന് രാജസ്ഥാനിലെ ജയ്‌സാൽമറിൽ വച്ച് കിയാരയും സിദ്ധാർത്ഥും വിവാഹിതരായത്. സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും പങ്കിടാറുള്ള താരദമ്പതിമാര്‍ ഫെബ്രുവരിയില്‍ തങ്ങള്‍ മാതാപിതാക്കളാകാന്‍ ഒരുങ്ങുവെന്ന് ആരാധകരെ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം തങ്ങള്‍ക്ക് ഒരു മകള്‍ ജനിച്ചുവെന്ന സന്തോഷം ഇവര്‍ രണ്ടുപേരും സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു.
ഇപ്പോഴിതാ മകളുടെ ജനനത്തിനു ശേഷം പാപ്പരാസികൾ സ്വകാര്യതയെ മാനിക്കണമെന്ന് സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും സോഷ്യല്‍ മീഡിയയിലൂടെ അഭ്യർത്ഥിക്കുകയാണ്. പാപ്പരാസികൾ അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും അവരുടെ നവജാതശിശുവിന്റെ ചിത്രങ്ങൾ എടുക്കുന്നത് ഒഴിവാക്കണമെന്നും സിദ്ധാർത്ഥ് മൽഹോത്ര ഇൻസ്റ്റാഗ്രാമിൽ അഭ്യർത്ഥിച്ചു. ഈ പ്രത്യേക സമയത്ത് ആശംസകൾ നേർന്നതിനും മനസ്സിലാക്കിയതിനും ആരാധകരോടും മാധ്യമങ്ങളോടും നന്ദിയും കുറിച്ചു.
‘‘എല്ലാ സ്നേഹത്തിനും ആശംസകൾക്കും ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്; ഞങ്ങളുടെ ഹൃദയങ്ങൾ ശരിക്കും നിറഞ്ഞിരിക്കുന്നു. മാതാപിതാക്കളെന്ന നിലയില്‍ ഈ പുതിയ യാത്രയിലേക്കുള്ള ആദ്യ ചുവടുകൾ വയ്ക്കുമ്പോൾ, ഒരു കുടുംബമെന്ന നിലയിൽ അത് അടുത്ത് ആസ്വദിക്കാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ പ്രത്യേക സമയം സ്വകാര്യമായി തുടരാൻ കഴിയുമെങ്കിൽ അത് ഞങ്ങൾക്ക് വളരെയധികം അർത്ഥമാക്കും. അതിനാൽ, ഫോട്ടോകൾ വേണ്ട, അനുഗ്രഹങ്ങൾ മാത്രം! നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ” എന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ചത്.

കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും പാപ്പരാസികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തപ്പോഴും ഫോട്ടോകൾ എടുക്കരുതെന്ന് അഭ്യർത്ഥിച്ചിരുന്നു. “ഞങ്ങളുടെ പെൺകുഞ്ഞ് ഇവിടെയുണ്ട്! ഈ പ്രത്യേക നിമിഷം ആഘോഷിക്കാൻ മധുരം നല്‍കാം. ദയവായി ചിത്രങ്ങളെടുക്കരുത്, അനുഗ്രഹങ്ങൾ മാത്രം...” എന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ചത്.
ഗർഭിണിയായ കിയാരയെ ചുറ്റിവളഞ്ഞ പാപ്പരാസികളോട് സിദ്ധാർത്ഥിന് ദേഷ്യം തോന്നി സംസാരിച്ചിരുന്നു. ദമ്പതികൾ ഒരു ഡോക്ടറെ സന്ദർശിക്കുകയും അവരുടെ ഫോട്ടോകൾ എടുക്കാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് സിദ്ധാര്‍ത്ഥ് അല്‍പ്പം രൂക്ഷമായി പ്രതികരിച്ചത്.
മാധ്യമങ്ങൾ തങ്ങളുടെ കുട്ടികളുടെ ഫോട്ടോ എടുക്കുന്നില്ലെന്ന് ഉറപ്പിച്ച സെലിബ്രിറ്റികളുടെ പട്ടികയിൽ കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും ഉൾപ്പെടുകയാണിപ്പോള്‍. അനുഷ്ക ശർമ്മ-വിരാട് കോഹ്‌ലി, ദീപിക പദുക്കോൺ-രൺവീർ സിംഗ്, റാണി മുഖർജി-ആദിത്യ ചോപ്ര തുടങ്ങിയ ദമ്പതികൾ മുന്‍പ് ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

Ads by Google
Friday 18 Jul 2025 03.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW