-->
നടി എസ്തര്‍ അനില്‍ പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. വിദേശത്ത് അവധി ആഘോഷിക്കുന്ന എസ്തര്‍ പല രാജ്യങ്ങള്‍ ചുറ്റിക്കറങ്ങുകയാണ്. സ്വിം സ്യൂട്ടിലുളള ഗ്ലാമര്‍ ചിത്രങ്ങളാണ് താരം ഇന്‍സറ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ദൃശ്യം 3 സിനിമയുമായി ബന്ധപ്പെടുത്തിയാണ് കൂടുതല്‍ കമന്റുകളും. ജോര്‍ജുകുട്ടിയുടെ മകള്‍ ഇപ്പോള്‍ നായികയായെന്നും ദൃശ്യം 3 യില്‍ എസ്തറിനെ കാണാന്‍ കാത്തിരിക്കുകയുമാണെന്നാണ് കമന്റുകള്‍. യുകെയിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കമണാമിക്‌സില്‍ ഡെവലപ്‌മെന്റല്‍ സ്റ്റഡീസില്‍ ഉപരിപഠനം നടത്തുകയാണ് എസ്തര്‍ ഇപ്പോള്‍.
ദൃശ്യം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഇളയമകളായി പ്രേക്ഷകരുടെ ഇടയില്‍ ഇടംപിടിച്ച നടിയാണ് എസ്തര്‍ അനില്‍. ചിത്രത്തില്‍ അഭിനയിക്കുമമ്പാള്‍ 12 വയസ്സായിരുന്നു എസ്തറിനു പ്രായം.
മോഹന്‍ലാലിന്റെ ഭാര്യയായി മീനയും മൂത്തമകളായി അന്‍സിബയും എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും എസ്തര്‍ ഉണ്ടായിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഒക്‌ടോബറില്‍ ആരംഭിക്കും. ജയരാജ് സംവിധാനം ചെയ്ത ശാന്തമീ രാത്രിയില്‍ ആണ് എസ്തറിന്റെ പുതിയ റിലീസ്.