Sunday, March 15, 2026 Last Updated 52 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 09 Aug 2025 03.39 PM

സ്ട്രെയിറ്റ് ഹെയര്‍, ​ഫ്ലോറല്‍ പ്രിന്റഡ് ഫ്രോക്ക്, സെക്സി ഹോട്ട് ലുക്ക്; ത്രോബാക്ക് ചിത്രം പങ്കിട്ട് പേര്‍ളി മാണി; ലവ് ഇമോജി കമന്റായി നല്‍കി ശ്രീനിഷ്

അവതാരക, അഭിനേത്രി, യൂട്യൂബര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്നീ നിലകളിലെല്ലാം തിളങ്ങി നില്‍ക്കുന്ന താരമാണ് പേര്‍ളി മാണി. ഇപ്പോഴിതാ തന്റെ ഹോട്ട് ലുക്കിലുള്ള ത്രോബാക്ക് ചിത്രം പങ്കിട്ടിരിക്കുകയാണ് താരം.
Pearle Maaney, Srinish Aravind
Pearle Maaney (Image Source: Instagram)

മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരങ്ങളില്‍ ഒരാളാണ് പേര്‍ളി മാണി. അവതാരകയായി തുടക്കം കുറിച്ച് പിന്നീട് അഭിനേത്രിയായും യൂട്യൂബറായും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായും തിളങ്ങി നില്‍ക്കുന്ന താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ പേര്‍ളി പങ്കിടുന്ന സെലിബ്രിറ്റി അഭിമുഖങ്ങള്‍ക്കും കാഴ്ച്ചക്കാര്‍ ഏറെയാണ്. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായപ്പോള്‍ ശ്രീനിഷുമായി തുടങ്ങിയ പേര്‍ളിയുടെ പ്രണയവും പിന്നീടവര്‍ക്ക് നിള, നിതാര എന്നീ മക്കള്‍ ജനിച്ചതുമെല്ലാം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയതാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ പേര്‍ളി തന്റെ ഫോട്ടോഷൂട്ടുകളും ശ്രീനിഷിന്റെയും മക്കളുടെയും വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം അതിലൂടെ പങ്കിടാറുണ്ട്. പേര്‍ളിയുടെ സെലിബ്രിറ്റി അഭിമുഖങ്ങളില്‍ നെടുംതൂണായി നില്‍ക്കുന്നത് ശ്രീനിഷാണ്. ആരും ഇഷ്ടപ്പെടുന്ന ഒരു പ്രണയമാണ് ഇപ്പോഴും ശ്രീനിഷിനും പേര്‍ളിയ്ക്കുമിടയിലുള്ളതെന്ന് അവരു​ടെ വിശേഷങ്ങളിലൂടെ ആരാധകര്‍ക്ക് മനസ്സിലാകാറുമുണ്ട്.
ഇപ്പോഴിതാ പേര്‍ളി പങ്കിട്ട ത്രോബാക്ക് ചിത്രവും അതിന് നല്‍കിയ ക്യാപ്ഷനുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ‘‘സ്ട്രെയിറ്റ് ഹെയറും സ്വയം മേക്കപ്പും ഒരു കാര്യമായിരുന്ന കാലത്ത്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പേര്‍ളി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ആരാധകര്‍ ഏറ്റെടുക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ സ്നേഹം നിറഞ്ഞ കമന്റുകളുമുണ്ട്. ‘എന്നും എപ്പോഴും പ്രിയങ്കരി, ഹോട്ട് പേര്‍ളി, പ്രെറ്റി ലിറ്റില്‍ ബേബി, സുന്ദരി...’ എന്നതടക്കമാണ് കമന്റുകള്‍. ഹോട്ട് ഇമോജി പങ്കിടുന്നവരും ഏറെയാണ്.

Ads by Google
Saturday 09 Aug 2025 03.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW