-->
ആരോഗ്യവകുപ്പിനെതിരെ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ഡോ ഹാരിസ് ഹസൻ വിവാദത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ രൂക്ഷ വിമർശനം. ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്നും,ആരോഗ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള ധാർമികത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പ്രതികരിച്ചു. സത്യം പറഞ്ഞ ഡോക്ടറെ ഹരാസ് ചെയ്യാൻ പാടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കള്ളങ്ങൾ പറഞ്ഞു പറഞ്ഞ് അവസാനം മാപ്പ് പറഞ്ഞ് തടി ഊരാൻ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ആരോഗ്യമന്ത്രി ആരോഗ്യ വകുപ്പിനെ കുളമാക്കി. ഇതൊന്നും സിസ്റ്റത്തിന്റെ തകരാറല്ല മന്ത്രിയുടേതാണ്.ആരോഗ്യവകുപ്പ് ഒന്ന് നന്നാക്കാൻ അഞ്ചുവർഷമായിട്ടും എൽഡിഎഫിന് കഴിഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു.സർക്കാർ ആശുപത്രികളിൽ പാരസെറ്റമോൾ പോലും ലഭ്യമാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.