Saturday, March 14, 2026 Last Updated 24 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 08 Aug 2025 03.54 PM

"ഫ്രം ദിൽ സെ; ഇത് നിങ്ങളുമായി പങ്കിടുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു..." സ്വാദ് കൊണ്ട് മനസ്സ് കീഴ്പ്പെടുത്തിയ ഇറ്റാലിയൻ റെസ്റ്റോറന്റിനെ പുകഴ്ത്തി പ്രീതി സിന്റ

uploads/news/2025/08/795240/1000525896.jpg
Preity Zinta (Image Source: Instagram)

ബോളിവുഡിന്റെ പ്രിയ താരം പ്രീതി സിന്റ മണിരത്നം സംവിധാനം ചെയ്ത ദിൽ സെ എണ്ണ സിനിമയിൽ ഷാരുഖ് ഖാന്റെ നായികയായിട്ടാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ പ്രീതി ഇന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള നടിയായി മാറി.
പിന്നീടിങ്ങോട്ട്‌ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പല മുൻനിര നായകന്മാരോടൊപ്പം മികച്ച ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് പ്രീതി പ്രേക്ഷകഹൃദയം നേടിയെടുത്തു.
കരിയറിൽ നിന്നും ബ്രേക്കെടുത്ത താരം പിന്നീട് ലോസ് ഏഞ്ചൽസിൽ വച്ച് അമേരിക്കയിൽ നിന്നുള്ള തന്റെ ദീർഘകാല സുഹൃത്തായ ജീൻ ഗുഡ്ഇനഫിനെ വിവാഹം ചെയ്തു. വിവാഹശേഷം, പ്രീതി സിന്റ അതിഥി വേഷങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുകയും ചെയ്തു.
ഐപിഎൽ പഞ്ചാബ് കിംഗ്സ് ക്രിക്കറ്റ് ടീമിന്റെ സഹ ഉടമ കൂടിയാണ് താരം സോഷ്യൽ മീഡിയയിലും സജീവമാണ്.
ഇപ്പോഴിതാ തന്റെ ഒരു യാത്രയ്ക്കിടെ മനസ്സ് കവർന്ന ഒരു ഇറ്റാലിയൻ റെസ്റ്റോറന്റിനെക്കുറിച്ച് പങ്കിടുകയാണ് താരം.
"കഴിഞ്ഞ തവണ ഞാൻ ചണ്ഡീഗഡിൽ ആയിരുന്നപ്പോൾ കൊക്കോലോയിൽ നിന്നും ഭക്ഷണം കഴിക്കാൻ അവസരം ലഭിച്ചു. അവിടെ സ്വാദിഷ്ടമായ ഇറ്റാലിയൻ ഭക്ഷണമുണ്ടായിരുന്നു. ഭക്ഷണത്തിന്റെ രുചിയും പുതുമയും കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി, ഇത് നിങ്ങളുമായി പങ്കിടുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു.
ഒന്ന് കണ്ടു നോക്കൂ സുഹൃത്തുക്കളെ... നിങ്ങൾ എനിക്ക് നന്ദി പറയും...അതെ! ഈ പോസ്റ്റ് മനസ്സിൽ നിന്നുള്ളതാണ്, ഒരു വാണിജ്യ പോസ്റ്റ് അല്ല. അവർ എന്നെ അവരുടെ ഭക്ഷണത്തിലൂടെയാണ്‌ ആകർഷിച്ചത്..." എന്ന ക്യാപ്ഷൻ നൽകിയാണ് പ്രീതി ചിത്രങ്ങളും വീഡിയോയും പങ്കിട്ടിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW