Saturday, March 14, 2026 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 13 May 2025 03.10 PM

‘‘ഈ പ്രതിസന്ധിയില്‍ ആരാധകർ അസ്വസ്ഥരായില്ല; തിക്കും തിരക്കും കൂട്ടിയില്ല; സൂപ്പർ താരങ്ങളായത് ആരാധകരാണ്...’’ നന്ദി അറിയിച്ച് പ്രീതി സിന്റ

uploads/news/2025/05/780809/Untitled-2.jpg
Priety Zinta's thanks note to IPL fans (Image Source: Instagram)

ബോളിവുഡിന്റെ പ്രിയതാരമായി ഒരു കാലത്ത് തിളങ്ങി നിന്ന അഭിനേത്രിയാണ് പ്രീതി സിന്റ. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത താരം ഭര്‍ത്താവും മക്കളുമൊക്കെയായി ഇപ്പോള്‍ ലോസ് ഏഞ്ചൽസിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വെച്ചാണ് സിന്റ തന്റെ അമേരിക്കൻ പങ്കാളിയായ ജീൻ ഗുഡ്ഇനഫിനെ വിവാഹം കഴിച്ചു. വിവാഹശേഷം സിന്റ ലോസ് ഏഞ്ചൽസിലേക്ക് താമസം മാറിയ താരം വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുടെ മാതാവുമായി.
ഐപിഎല്ലുമായി വളരെ നാ​ളത്തെ ബന്ധമുണ്ട് പ്രീതി സിന്റയ്ക്ക്. 2008 മുതല്‍ പ്രീതി പഞ്ചാബ് കിംഗ്സിനൊപ്പമുണ്ട്. 2009 വരെ, ഐ‌പി‌എൽ ടീമിന്റെ ഉടമസ്ഥതയിലുള്ള ഒരേയൊരു വനിതയായിരുന്നു സിന്റ, ലീഗിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഉടമയുമായിരുന്നു. ഇത്തവണത്തെ ഐപിഎല്ലിലും പഞ്ചാബ് കിംഗ്സിനൊപ്പം പ്രീതിയുണ്ട്. ആ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ ഐപിഎല്ലില്‍ പഞ്ചാബ് കിങ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ധരംശാലയില്‍ നടന്ന മത്സരം പാതിവഴിയില്‍ അവസാനിപ്പിച്ചപ്പോള്‍ സമാധാനപൂർവ്വം ഗ്രൗണ്ട് വിട്ട് മടങ്ങിയ ആരാധകരോട് നന്ദി പറയുകയാണ് പഞ്ചാബ് കിങ്സ് ഉടമ പ്രീതി സിന്റ.
‘‘കുറച്ച്‌ ദിവസത്തിന് ശേഷം ഞാൻ വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഇന്ത്യൻ റെയില്‍വേയ്ക്കും റെയില്‍ഗതാഗത വകുപ്പ് മന്ത്രി അശ്വിന് വൈഷ്ണവിനും നന്ദി പറയുന്നു. പഞ്ചാബിന്റെയും ഡല്‍ഹിയുടെയും താരങ്ങളും കുടുംബാംഗങ്ങളും ധരംശാലയില്‍ നിന്ന് സുരക്ഷിതമായി മടങ്ങിയിരിക്കുന്നു...
ഐസിസി ചെയർമാൻ ജയ് ഷായ്ക്കും ഐപിഎല്‍ ചെയർമാൻ അരുണ്‍ ധുമാലിനും സുരക്ഷാ പ്രവർത്തനങ്ങള്‍ക്ക് നേതൃതം നല്‍കിയ ബിസിസിഐയുടെയും പഞ്ചാബ് കിങ്സിന്റെയും എല്ലാവർക്കും പ്രത്യേകമായി നന്ദി പറയുന്നു. എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ പൂർത്തിയാക്കി. എല്ലാറ്റിനുമുപരിയായി ധരംശാലയിലുണ്ടായിരുന്ന ആരാധകരോടാണ് നന്ദി പറയുന്നുള്ളത്...
ഇത്തരം ഒരു പ്രതിസന്ധിയില്‍ ആരാധകർ അസ്വസ്ഥരായില്ല. തിക്കും തിരക്കും കൂട്ടിയില്ല. ആരാധകരാണ് യഥാർത്ഥത്തില്‍ സൂപ്പർ താരങ്ങളായത്. അന്നത്തെ ദിവസം ആരാധകർക്കൊപ്പം ചിത്രങ്ങളെടുക്കാൻ ഞാൻ വിസമ്മതിച്ചു. അത് ആ മണിക്കൂറിന്റെ അനിവാര്യതയായിരുന്നു. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു. എല്ലാവരുടെയും സുരക്ഷ ഇത്ര എളുപ്പമാക്കി നല്‍കിയതിന് എല്ലാവർക്കും നന്ദി പറയുന്നു...’’ പ്രീതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഐപിഎല്ലില്‍ മാർച്ച്‌ എട്ടിന് നടന്ന പഞ്ചാബ് കിങ്സ് - ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം പുരോഗമിക്കുന്നതിനിടെയാണ് പെട്ടെന്ന് മത്സരം നിർത്തിവെയ്ക്കേണ്ടി വന്നത്. ഫ്ലെഡ്ലൈറ്റിനേറ്റ തകരാറാണ് മത്സരം നിർത്തുവാൻ കാരണമായതെന്ന് ആദ്യം അധികൃതർ അറിയിച്ചു. എന്നാല്‍ പിന്നീടാണ് അതിര്‍ത്തിയില്‍ പാകിസ്താന്‍ ആക്രമണം ശക്തമായതിനെ തുടര്‍ന്ന് മേഖലയില്‍ ബ്ലാക്‌ഔട്ട് പ്രഖ്യാപിച്ചതാണ് മത്സരം നിർത്തുവാൻ കാരണമായതെന്ന് വ്യക്തമായത്. മത്സരം നിർത്തിയതിന് പിന്നാലെ സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകരെ ശാന്തമായി മടക്കി അയക്കാൻ അധികൃതർക്ക് കഴിഞ്ഞു.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 10.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തിരുന്നു. ഐപിഎല്‍ പുനരാരംഭിക്കു​മ്പോള്‍ ഈ മത്സരത്തിന്റെ തുടർച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍. ഐപിഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോയിന്റ് ടേബിള്‍ കണക്കുകള്‍ പ്രകാരം ഈ മത്സരം പൂർത്തിയായിട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW