Saturday, March 14, 2026 Last Updated 31 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 08 Aug 2025 10.06 AM

ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം കൂടുന്നു ; ഭരണഘടനയും മതേതരത്വവും സംരക്ഷിക്കണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

uploads/news/2025/08/795205/andrew-thazhath.jpg

തൃശൂര്‍: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം കൂടിക്കൂടി വരികയാണെന്നും മതേരത്വം പരിപാലിക്കാന്‍ ഇന്ത്യയില്‍ എല്ലാവരും പ്രതിജ്ഞാബദ്ധമാകണമെന്നും സിബിസിഐ അദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണം എന്നാല്‍ ഭരണഘടനയ്ക്ക് നേരെ കൂടി നടക്കുന്ന ആക്രമണമാണെന്നും രാജ്യത്തിന്റെ ഭരണഘടനയെ കാത്തുസൂക്ഷിക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തയ്യാറാകണമെന്നും ഭയമില്ലാതെ ജീവിക്കാന്‍ സാഹചര്യമൊരുക്കുന്നത് എല്ലാ സര്‍ക്കാരുകളുടേയും ഉത്തരവാദിത്വമാണെന്നും പറഞ്ഞു.

ഒഡീഷയില്‍ മലയാളി വൈദികര്‍ക്ക് നേരെ ബജ്‌രംഗദള്‍ പ്രവര്‍ത്തകരില്‍ നിന്നും ആക്രമണം ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സിബിസിഐ അദ്്ധ്യക്ഷന്റെ പ്രതികരണം. ഛത്തീസ്ഗഡിലും ഒഡീഷയിലും ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണം സൂചിപ്പിക്കുന്നത് ഭരണഘടനയിലെ മതസ്വാതന്ത്ര്യത്തിനും ന്യുനപക്ഷ സ്വാത്രന്ത്യത്തിനും എതിരേയുള്ള ആക്രമണമാണെന്നും ഭരണഘടന കാത്തുസൂക്ഷിക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.

മതപരിവര്‍ത്തനത്തിന്റെ പേരില്‍ രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം കൂടിക്കൊണ്ടിരിക്കുകയാണ്. പല മതങ്ങളുമായി ബന്ധപ്പെട്ട് തീവ്രവാദഗ്രൂപ്പുകള്‍ കൂടിക്കൂടി വരികയാണെന്നും പറഞ്ഞു. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മതപരിവര്‍ത്തന നിയമം നിലവിലുണ്ട്. എന്നാല്‍ ഒരിടത്തും ആരേയൂം നിര്‍ബ്ബന്ധിച്ച് ഒരു മതപരിവര്‍ത്തനവും നടന്നിട്ടില്ലെന്നും പറഞ്ഞു. ഒഡീഷയിലെ ജലേശ്വറില്‍ മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കുമെതിരെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായത് ഇന്നലെയായിരുന്നു. മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് വൈദികരെയും കന്യാസ്ത്രീകളെയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായാണ് പരാതി.

ജലേശ്വറിലെ ഇടവക വികാരി പാലക്കാടുകാരന്‍ ഫാ. ലിജോ നിരപ്പലും ബാലസോര്‍ രൂപതയിലെ ജോഡ ഇടവകയിലെ തൃശൂര്‍ സ്വദേശി ഫാ. വി ജോജോയുമാണ് അക്രമത്തിന് ഇരയായത്. 70 പേരടങ്ങുന്ന പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തത്. ചരമ വാര്‍ഷികത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പ്രശ്നമുണ്ടാക്കിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായില്ലെന്നാണ് പുറത്തുവരുന്ന വിവരം. അക്രമങ്ങളെ അപലപിച്ചു സിബിസിീ ഇന്നലെ തന്നെ രംഗത്ത് വന്നിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW