Friday, March 13, 2026 Last Updated 7 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Aug 2025 11.53 AM

മേഘസ്‌ഫോടനത്തില്‍ കുടുങ്ങി 28 മലയാളികളും ; ഗംഗോത്രിയിലേക്ക് പോയവര്‍ ഒറ്റപ്പെട്ടതായി റിപ്പോര്‍ട്ട്

uploads/news/2025/08/794857/cloud-burst.jpg

ധാരാളി: ഉത്തരാഖണ്ഡില്‍ ഇന്നലെയുണ്ടായ മേഘസ്‌ഫോടനത്തില്‍ കുടുങ്ങിയവരില്‍ മലയാളികളും ഉണ്ടെന്ന് വിവരം. ഡല്‍ഹിയില്‍ നിന്നും ഗംഗോത്രിയിലേക്ക് യാത്ര തിരിച്ച 28 മലയാളികള്‍ കുടുങ്ങിയിരിക്കുന്നതായിട്ടാണ് വിവരം. ഇവര്‍ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. പലയിടങ്ങളിലും റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന സാഹചര്യത്തില്‍ ഇവര്‍ സഞ്ചരിച്ച വാഹനം കുടുങ്ങിയിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം. 28 മലയാളികളില്‍ 20 പേര്‍ മുംബൈയില്‍ താമസിക്കുന്നവരും എട്ടുപേര്‍ കൊച്ചിയിലുള്ളവരുമാണെന്നാണ് വിവരം.

ഇവരുമായി ബന്ധപ്പെടാനാകുന്നില്ല. ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇന്നലെ രാവിലെ വരെ ഇവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു. ബന്ധുക്കളായ ഇവര്‍ ഡല്‍ഹിയില്‍ ഒരുമിച്ച് കൂടിയശേഷം ഡറാഡൂണിലേക്കും അവിടെ നിന്നും ഉത്തരാഖണ്ഡിലേക്കും പോയി. ഇന്നലെ രാവിലെ ഗംഗോത്രിയിലേക്കും പോയവരാണെന്നാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്ന വിവരം. ശ്രീഹരി ബസ് സര്‍വീസ് എന്ന കമ്പനിയുടെ ടൂര്‍ പാക്കേജിന്റെ ഭാഗമായി ഇന്നലെ രാവിലെ എട്ടരയോടെ ഇവര്‍ ഗംഗോത്രിയിലേക്ക് യാത്ര തിരിച്ചതായിട്ടാണ് വിവരം.

ഇന്നലെ ഉച്ചയ്ക്ക് 1.30 യോടെയായിരുന്നു മേഘസ്‌ഫോടനം ഉണ്ടായത്. രാവിലെ വരെ ഇവരുടെ ഫോണില്‍ നിന്നും സന്ദേശങ്ങളും മറ്റും വന്നിരുന്നു. എന്നാല്‍ അതിന് ശേഷമാണ് ഇവരുടെ വിവരം ഇല്ലാതായത്. അതേസമയം ഇവര്‍ സുരക്ഷിതരാണെന്നും വഴികളില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ റോഡ് തകര്‍ന്ന് മുമ്പോട്ട് പോകാന്‍ കഴിയാത്ത വിധം ഗതാഗതസംവിധാനം തകരാറിലായി ഇവര്‍ കുടുങ്ങിയിരിക്കുകയാണെന്നുമാണ് പ്രാദേശിക പ്രതിനിധികള്‍ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. സൈന്യത്തെ വിവരം അറിയിച്ചിട്ടുണ്ട്.

ഇവരുമായി ബന്ധപ്പെടാനുള്ള നീക്കം നടത്തുന്നതായിട്ടാണ് വിവരം. ഇന്നലെ ശക്തമായ വെള്ളപ്പാച്ചിലില്‍ താഴ്‌വരയിലുള്ള ഹോട്ടലുകളും ഹോംസ്‌റ്റേകളും ഒലിച്ചുപോയിരിക്കുകയാണ്. മണ്ണിടിച്ചിലിലും ശക്തമായ വെള്ളപ്പാച്ചിലിലും റോഡുകളും പ്രദേശങ്ങളും ഒലിച്ചുപോയ നിലയിലാണ്.

Ads by Google
Wednesday 06 Aug 2025 11.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW