Thursday, March 19, 2026 Last Updated 6 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Aug 2025 11.06 AM

' എന്റെ ഹൃദയം വേദനിക്കുന്നു' ; ഉത്തരകാശിയിലെ പ്രളയത്തില്‍ നടുക്കം രേഖപ്പെടുത്തി സാറാ അലിഖാന്‍

for, safety

ഉത്തരകാശിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ദുഃഖം രേഖപ്പെടുത്തി ബോളിവുഡ് നടി സാറ അലി ഖാന്‍. ''ഉത്തരാണ്ഡിലെ സംഭവത്തില്‍ ആഘാതമേറ്റ എല്ലാവരെയും ഓര്‍ത്ത് എന്റെ ഹൃദയം വേദനിക്കുന്നു. എല്ലാവരുടെയും സുരക്ഷയ്ക്കും സൗഖ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു'' എന്നാണ് സാറാ അലിഖാന്‍ കുറിച്ചു.

സാറാ അലിഖാന്റെ ആദ്യ ചിത്രമായ ' കേദര്‍നാഥി' ന്റെ ചിത്രീകരണം നടന്നത് ഈ പ്രദേശത്ത് ആണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി അടിയന്തര നമ്പറുകളും താരം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ നല്‍കിയിട്ടുണ്ട്.

അതേസമയം ചൊവാഴ്ച വന്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 200 ലധികം പേര്‍ ഉണ്ടായിരുന്ന സൈനിക ക്യാമ്പ് ഒലിച്ചുപോയെന്നാണ് റിപ്പോര്‍ട്ട്. തകര്‍ന്ന അവശിഷ്ടങ്ങള്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കിയിട്ടുണ്ട്. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സംഭവം നടന്ന് 10 മിനിറ്റിനുളളില്‍ സൈന്യം 150 പേരെ ദുരന്ത സ്ഥലത്തേക്ക് വിന്യസിച്ചു. മേഘവിസ്‌ഫോടനമുണ്ടായ ഉത്തരകാശിയില്‍ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW