-->
ടെലിവിഷന്‍ അവതാരകയില്‍ നിന്ന് ബിഗ് സ്ക്രീനിലേക്കെത്തിയ രജിഷ വിജയന്‍ തന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ തന്നെ ജനപ്രീതി നേടി. കന്നിച്ചിത്രത്തിലൂടെ തന്നെ താരം മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി. ആദ്യ ചിത്രത്തിലൂടെ തന്നെ കൈയടി നേടിയ രജിഷ പിന്നീട് ജൂണ്‍, ഘോ ഘോ, ഫൈനല്‍സ് അടക്കമുള്ള പല സിനിമകളിലെയും കേന്ദ്ര കഥാപാത്രമായി നിറഞ്ഞു നിന്ന് പ്രശംസകള്‍ നേടി. ചുരുക്കം സിനിമകള്‍കൊണ്ടു തന്നെ പ്രേക്ഷകഹൃദയം നേടാന്‍ രജിഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിനു പുറമേ തെലുങ്കിലും തമിഴിലും താരം തിളങ്ങിയിട്ടുണ്ട്.
തമിഴിലെ കർണൻ എന്ന ആദ്യ ചിത്രം തന്നെ വൻവിജയമായിരുന്നു. ഇതില്‍ SIIMA അവാർഡില്‍ മികച്ച പുതുമുഖ നടിക്കുള്ള നോമിനേഷനിലും ഇടം നേടിയിരുന്നു. സൂര്യക്കൊപ്പം ജയ് ഭീം എന്ന ചിത്രത്തിലെ രജിഷയുടെ അഭിനയവും ഏറെ പ്രശംസകള്‍ നേടി. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ് രജിഷ. തന്റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകളടക്കം താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഗ്രീന്‍ ഗൗണില്‍ സ്റ്റൈലിഷായ ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. ബോഡികോണ്‍ സ്ലീവ്ലെസ്സ് സീക്വന്‍ഡ് ഗ്രീന്‍ ഗൗണില്‍ സ്റ്റൈലിഷ് ഹോട്ട് ലുക്കിലാണ് താരം. ഷാര്‍ട്ട് ബോള്‍ഡ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. താരത്തിന്റെ ബോള്‍ഡ് ലുക്കില്‍ സെക്സിയും ഹോട്ടുമാണെന്ന് പലരും കമന്റുകളും കുറിക്കുന്നുണ്ട്.
അടുത്തിടെ രജിഷ വിജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കോവർട്ടി എന്ന ഹ്രസ്വ ചിത്രം ഇന്ത്യയിലെ ഒരേയൊരു ഓസ്കാർ അംഗീകൃത ഷോർട്ട് ഫിലിം ഫെസ്റ്റിവലില്‍ ഇടം നേടിയിരുന്നു. ബാംഗ്ലൂർ ഇന്റർനാഷണല്‍ ഷോർട്ട് ഫിലിം ഫെസ്റ്റിവലില്‍(ബി.ഐ.എസ് എഫ്.എഫ് )ആണ് സിനിമ തെരഞ്ഞെടുക്കപ്പെട്ടത്. റോഹിൻ രവീന്ദ്രൻ നായർ സംവിധാനം ചെയ്ത കോവർട്ടി 1980 കളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഒരു ഗ്രാമത്തിലെ സബ് രജിസ്ട്രാർ ഓഫീസിലെ ടൈപ്പിസ്റ്റും ടൈപ്പ് റൈറ്ററും തമ്മിലുണ്ടാകുന്ന ഹുദയ ബന്ധത്തിന്റെ കഥയാണ് പറയുന്നത്.
ഐ ഫോണില്‍ ചിത്രീകരിച്ച മുപ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വ ചിത്രം സംവിധായകൻ റോഹിൻ രവീന്ദ്രൻ നായരും മുകുന്ദനുണ്ണി അസോസ്സിയേറ്റ്സിന്റെ സഹ തിരക്കഥാകൃത്തായ വിമല്‍ ഗോപാലകൃഷ്‌ണനും ചേർന്നാണ രചിച്ചത്.
ഇടവേളയ്ക്കുശേഷം രജിഷ സിനിമയില്‍ സജീവമാകുകയാണ്. മമ്മൂട്ടി ചിത്രം കളങ്കാവലില്‍ അഭിനയിച്ച രജിഷയുടെ റിലീസിന് ഒരുങ്ങുന്നത് തമിഴ് ചിത്രങ്ങളായ ബൈസണും സർദാർ 2 ഉം ആണ്. ആന്റണി വർഗീസ് നായകനായി ചിത്രീകരണത്തിന് ഒരുങ്ങുന്ന കാട്ടാളനിലും രജിഷ ആണ് നായിക.