-->
സെലിബ്രിറ്റി മേക്ക് അപ്പ് ആർടിസ്റ്റുകളില്‍ മുൻനിരയില്‍ നില്‍ക്കുന്നയാളാണ് ജാന്‍മണി ദാസ്. അസമില്‍ നിന്ന് കേരളത്തിലെത്തിയ ജാന്‍മണി മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിന് പുറമെ നർത്തകി കൂടിയായ താരം സത്രിയ, ഭരതനാട്യം എന്നിവയില്‍ ബിരുദധാരിയാണ്. ടിവി ഷോകളിലും പരസ്യ ചിത്രങ്ങളിലും മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ച ജാന്‍മണി ഷൂട്ടിങ്ങിനായി അസമിലെത്തിയ നിർമ്മാതാവ് ടി.എം റഫീഖും സംവിധായകൻ എബ്രിഡ് ഷൈനും വഴിയാണ് സിനിമയിലേക്ക് എത്തുന്നത്.
തുടക്കത്തില്‍ നടി അമല പോളിന്റെ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു ജാൻമണി. പിന്നീടിങ്ങോട്ട് പല സെലിബ്രിറ്റികളുടെയും പേഴ്സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജാന്‍മണി മാറി. മലയാളം മുൻനിര അഭിനേതാക്കളെയടക്കം പലരെയും ജാൻമണി മേക്കപ്പ് ചെയ്തിട്ടുണ്ട്.
ബിഗ്ബോസില്‍ സീസണ്‍ 6 ല്‍ ശ്രദ്ധിക്കപ്പെട്ട മല്‍സരാർത്ഥികളായിരുന്നു അഭിഷേക് ജയദീപും ജാൻമണി ദാസും. ഹൗസിനുള്ളില്‍ വെച്ച് അധികം സംസാരിച്ചിരുന്നില്ലെങ്കിലും പുറത്തെത്തിയതിനു ശേഷം ഇരുവരും ഉറ്റ സുഹൃത്തുക്കളായി മാറിയിരുന്നു. ഇരുവരുടെ സൗഹൃദവും ഒന്നിച്ചുള്ള വീഡിയോയും ബിഗ് ബോസിന് ശേഷവും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഷോയ്ക്ക് ശേഷം ബന്ധം തുടരുന്ന ചുരുക്കം ചിലരില്‍ ഉള്‍പ്പെടുന്നവരാണ് ഇവരും.
ഇപ്പോഴിതാ ഇവരുടെ പ്രണയകഥയില്‍ പുതിയ അദ്ധ്യായം തുറന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചുകൊണ്ടുള്ള ചിത്രങ്ങളില്‍ ജാന്‍മണിയും അഭിഷേകും ഒന്നിച്ചുവെന്നതാണ് മനസ്സിലാകുന്നത്. ഇരുവരും കല്ല്യാണ വേഷത്തില്‍ തുളസിമാലയണിഞ്ഞ് നടന്നുവരുന്നതിന്റെയും പ്രണയത്തെക്കുറിച്ചും വിവാഹിതരായതിനെക്കുറിച്ചും ഹണിമൂണിനെക്കുറിച്ചുമൊക്കെ പറയുന്നതുമായ വീഡിയോയാണ് വൈറലാകുന്നത്. വീഡിയോയ്ക്ക് ഇടയില്‍ വീട്ടിലേക്ക് കയറാം എന്ന് അഭിഷേക്ക് പറയുന്നതും ആരാധകർക്കിടയില്‍ ഏറെ ആകാംക്ഷ നിറയ്ക്കുന്നുണ്ട്. താലിമാലയും ആഭരണവും നെറ്റിയില്‍ സിന്ദൂരവും അണിഞ്ഞുനില്‍ക്കുന്ന ജാൻമണിയെ വീഡിയോയില്‍ കാണാം.
ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്നും ലിവിംഗ് ടുഗതർ ആണെന്നുമടക്കം നിരവധി ഗോസിപ്പുകള്‍ ഇടയ്ക്ക് ഉയർന്നിരുന്നു. അതിനുള്ള ഉത്തരമാണിതെന്നാണ് ജാൻമണി വീഡിയോയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. എന്തായാലും ആരാധകരെയും സമൂഹ മാധ്യമങ്ങളെയും ഇളക്കി മറിച്ചിരിക്കുകയാണ് ഇരുവരുടെയും വീഡിയോ. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ഇരുവരും പങ്കുവച്ചിട്ടില്ല.
എന്നാല്‍ വീഡിയോയ്ക്ക് താഴെ പലരും ഇത് ഫോട്ടോഷൂട്ടാണെന്ന തരത്തിലുള്ള കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘അലൻ ജോസ് പെരേര വിവാഹനാടകം കളിച്ച പോലെ ആണെന്ന് തോന്നുന്നു, ഇവരും കളിക്കാൻ ഉദ്ദേശിക്കുന്നത്...’ എന്നതടക്കമാണ് കമന്റുകള്‍.
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ രണ്ട് മത്സരാർത്ഥികളായിരുന്നു ജാൻമണിയും അഭിഷേകും. എഞ്ചിനീയറായ അഭിഷേക് വൈല്‍ഡ് കാർഡ് എൻട്രിയായി എത്തിയ താരമാണ്. ട്രാൻസ്ജെന്റേഴ്സ് കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചാണ് ജാൻമണി എത്തിയത്. ജാൻമണി ഒന്നാം ദിവസം മുതല്‍ ഹൗസിലുണ്ടായിരുന്നു. താൻ സ്വർഗാനുരാഗിയാണെന്ന് അഭിഷേക് വെളിപ്പെടുത്തിയതും ബിഗ് ബോസില്‍ വെച്ചാണ്.
അതിന് മുമ്പ് മാതാപിതാക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമെ ഇക്കാര്യം അറിയുമായിരുന്നുള്ളു. അസം സ്വദേശിനിയായ ജാൻമണി അഭിഷേകുമായി വളരെ വേഗത്തിലാണ് സൗഹൃദത്തിലായത്. ഷോയ്ക്കുശേഷവും ഇരുവരും സൗഹൃദം തുടർന്ന് കൊണ്ടുപോയിരുന്നു.
ഒരു സമയത്ത് ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകുമെന്നും വരെ പ്രചരിച്ചിരുന്നു. അതിന് കാരണം താരങ്ങള്‍ ചെയ്ത കപ്പിള്‍, റൊമാന്റിക്ക് റീലുകളായിരുന്നു. ഇരുവരും ഒരുമിച്ചാണ് പ്രമോഷൻ വീഡിയോകളും ഉദ്ഘാടനങ്ങളിലും ഫാഷൻ ഷോകളിലും വരെ പ്രത്യക്ഷപ്പെട്ടിരുന്നത്.
എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ഒരുമിച്ചുള്ള റീലുകളോ ഫോട്ടോകളോ ഒന്നും പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ ആരാധകരില്‍ നിന്നും ഉയർന്നു. ജാൻമണിയുമായുള്ള സൗഹൃദം അവസാനിച്ചെന്ന് അഭിഷേക് ജയദീപ് പുതിയ വീഡിയോയില്‍ പറയുകയും ചെയ്തു. വിവാഹചിത്രം പങ്കുവച്ച താരദമ്പതിമാര്‍ ഇണക്കവും പിണക്കവുമൊക്കെ സ്വഭാവികമാണെന്നും അത് എല്ലാ റിലേഷന്‍ഷിപ്പിലും ഉണ്ടാകുമെന്നും പറയുന്നുണ്ട്.