-->
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണസമയത്ത് കശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ യാദവ് മരണമടഞ്ഞു. കിഡ്‌നിസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. 79 വയസ്സിലാണ് അന്ത്യം സംഭവിച്ചത്. ജമ്മുകശ്മീര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ അനേകം സംസ്ഥാനങ്ങളില്‍ ഗവര്‍ണറായിരുന്നിട്ടുള്ളയാളാണ്.
ഇന്ത്യയില്‍ വന്‍ ചര്‍ച്ചയുണ്ടായ പുല്‍വാമ ഭീകരാക്രണസമയത്ത് കശ്മീരിലെ ഗവര്‍ണറായിരുന്ന അദ്ദേഹം വലിയ വിവാദം ഉയര്‍ത്തിയ നേതാവ് കൂടിയാണ്. ബിജെപി ദേശീയനേതൃത്വവുമായി തെറ്റിയതിനെ തുടര്‍ന്ന് അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. പുല്‍വാമ ആക്രമണത്തില്‍ സംശയമുണ്ടെന്നും പരിക്കേറ്റ സൈനികരെ എയര്‍ലിഫ്റ്റ് അനുവദിച്ചില്ലെന്നുമെല്ലാം അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകള്‍ അക്കാലത്ത് കേന്ദ്രസര്‍ക്കാരിനെ വലിയ രീതിയില്‍ പ്രതിരോധത്തിലാക്കിയിരുന്നു.
ഉത്തര്‍പ്രദേശ് സ്വദേശിയായിരുന്ന അദ്ദേഹം മുന്‍ നിയമസഭാംഗവും ലോക്‌സഭാംഗവും ആയിരുന്നു. ആദ്യ മോദി സര്‍ക്കാരിന്റെ കാലത്താണ് ആദ്യം ഗവര്‍ണറായി നിയോഗികപ്പെട്ടത്. ബീഹാര്‍ ഗവര്‍ണറായ അദ്ദേഹം അവിടെ നിന്നുമാണ് ജമ്മുകശ്മീരിലേക്ക് എത്തിയത്. ഈ സമയത്ത് ഒഡീഷയുടെ അധികചുമതലയും ഉണ്ടായിരുന്നു. ഉറച്ച ബിജെപി നേതാവായിരുന്നെങ്കിലും അദ്ദേഹം നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകരില്‍ ഒരാളുമായിരുന്നു. മോദിയുമായും ബിജെപിയുമായും വ്യത്യസ്ത അഭിപ്രായത്തില്‍ എത്തി കര്‍ഷക സമരത്തെ പിന്തുണച്ചു.
ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ നിന്നുള്ള ഒരു ജാട്ട് നേതാവ്, മാലിക് വിദ്യാര്‍ത്ഥി നേതാവായി രാഷ്ട്രീയ യാത്ര ആരംഭിച്ചു, 1974 ല്‍ ചൗധരി ചരണ്‍ സിങ്ങിന്റെ ഭാരതീയ ക്രാന്തി ദളിന്റെ നേതാവായി ആയി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം രാജ്യസഭാ എംപിയായും പിന്നീട് അലിഗഢില്‍ നിന്ന് ജനതാദളിന്റെ ലോക്‌സഭാ എംപിയായും സേവനമനുഷ്ഠിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അദ്ദേഹം കോണ്‍ഗ്രസിലേക്കും പിന്നീട് ലോക്ദളിലേക്കും പിന്നീട് സമാജ്വാദി പാര്‍ട്ടിയിലേക്കും മാറി.