Friday, March 13, 2026 Last Updated 12 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 02 Aug 2025 02.20 PM

ഭാര്യയെ മറ്റൊരാള്‍ക്ക് അനധികൃതമായി വിവാഹം കഴിച്ചുകൊടുത്തു ; ഭര്‍ത്താവ് ഭാര്യാപിതാവിന്റെ മൂക്ക് വെട്ടി...!

uploads/news/2025/08/794251/arrested.jpg

ജെയ്‌സാല്‍മര്‍: ഭാര്യയെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തു എന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവ് ഭാര്യാപിതാവിന്റെ മുക്ക് വെട്ടിമുറിച്ചു. ജെയ്‌സാല്‍മീറിലെ ബാര്‍മര്‍ ജില്ലയിലെ ഭാഗ്ബരാ ഗ്രാമത്തില നടന്ന സംഭവത്തില്‍ രമേഷ്‌കുമാര്‍ വിഷ്‌ണോയി എന്ന 30 കാരനാണ് ഭാര്യാപിതാവ് 45 കാരനായ മോഹന്‍ലാലിന്റെ മൂക്ക് മുറിച്ചത്. പിതാവ് ജയറാം വിഷ്‌ണോയിയ്ക്കും മറ്റ് എട്ടുപേര്‍ക്കുമൊപ്പം എത്തിയായിരുന്നു ആക്രമണം. മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തല്‍ മൂക്കിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും മുറിഞ്ഞുപോയി.

തന്റെ ഭാര്യയെ അടുത്തിടെ ബാധാഗ്രാമത്തിലുള്ള രാജ്കുമാര്‍ വിഷ്‌ണോയി എന്ന 27 കാരന് അനധികൃതമായി വിവാഹം കഴിച്ചുകൊടുത്തു എന്നതാണ് തര്‍ക്കത്തിന് കാരണമായത്. രമേഷുമായുള്ള വിവാഹബന്ധത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ ജൂലൈ 18 നായിരുന്നു യുവതിയുടെ രണ്ടാം വിവാഹം. സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങിനെയാണ്. രമേഷും പെണ്‍കുട്ടിയും തമ്മില്‍ ബാല്യവിവാഹമാണ് നടന്നത്. പ്രായപൂര്‍ത്തിയായ ശേഷം ഇരുവരും ഒരുമിച്ച്് ജീവിക്കുകയായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് പെണ്‍കുട്ടി തന്റെ വീട്ടില്‍ തിരിച്ചു പോന്നിരുന്നു.

ഈ മേഖലയില്‍ ശൈശവ വിവാഹങ്ങളും നിയമവിരുദ്ധമായ പുനര്‍വിവാഹങ്ങളും പതിവാണെന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്.
ആക്രമണത്തെ തുടര്‍ന്ന് മോഹന്‍ലാലിന്റെ നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയാപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് മോഹന്‍ലാലിനെ ധോരിമണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. മോഹന്‍ലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതികളെയും കൂട്ടാളികളെയും പിടികൂടാന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW