-->
ബോളിവുഡില്‍ ഏറെ ആരാധകരുളള താരദമ്പതികളാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും. അടുത്തിടെയാണ് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. ഇപ്പോള്‍ കിയാരയ്ക്ക് പിറന്നാള്‍ ആശംസിച്ച് എത്തിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര. വ്യാഴാഴ്ച ആയിരുന്നു കിയാരയുടെ 33-ാം പിറന്നാള്‍.
പിങ്ക് ഷോട്ട് ഡ്രസ്സിലുളള കിയാരയുടെ ഒരു സ്റ്റൈലിഷ് ചിത്രത്തിനൊപ്പമാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ പിറന്നാള്‍ ആശംസ. ' എവിടെയായിരുന്നാലും എന്റെ പ്രിയപ്പെട്ട മുഖം. എന്റെ പ്രണയത്തിന് പിറന്നാള്‍ ആശംസകള്‍', സിദ്ധാര്‍ത്ഥ് മല്‍ഹോത്ര കുറിച്ചു. ഒപ്പം ഒരു ഹാര്‍ട്ട് ഇമോജിയും ഉണ്ട്.
അനന്യ പാണ്ഡെ, കരീന കപൂര്‍ തുടങ്ങിയ താരങ്ങളും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കിയാരയ്ക്ക് പിറന്നാള്‍ ആശംസിച്ച് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
2023 ഫെബ്രുവരിയിലാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരാകുന്നത്. 2025 ജൂലൈ 15 നാണ് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്.