-->
കരൂപ്പടന്ന (തൃശൂർ): നെടുങ്ങാണത്ത്കുന്നിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വലിയകത്ത് നൗഫലിന്റെ (30) ഭാര്യ ഫസീലയെ (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ വീട്ടുകാരുടെ മൊഴിയിൽ നൗഫലിനെ ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കൊടുങ്ങല്ലൂർ കോതപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന പതിയാശ്ശേരി സ്വദേശി കാട്ടുപറമ്പിൽ അബ്ദുൽ റഷീദിന്റെയും സെക്കീനയുടെയും മകളാണ്. ഫസീലയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു വീട്ടുകാർക്ക് വിട്ടുനൽകും. മകൻ:മുഹമ്മദ് സെയാൻ.