-->
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് പ്രിയാമണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഭര്‍ത്താവ് മുസ്തഫയ്‌ക്കൊപ്പമുളള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുകയാണ് താരം.
ഷാജഹാന്റെയും മുംതാസിന്റെയും പ്രണയത്തിന്റെ പ്രതീകമായി ഉയര്‍ന്ന താജ്മഹലിന് മുന്നില്‍ നിന്നുളള മനോഹര ചിത്രങ്ങളാണ് പ്രിയാമണി പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിലൊരു ചിത്രത്തില്‍ പ്രിയയുടെ നെറുകില്‍ ചുംബിയ്ക്കുന്ന മുസ്തഫയെ കാണാം.
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് പ്രിയാമണിയും മുസ്തഫയും. 2017-ല്‍ ബെംഗളൂരുവിലായിരുന്നു ഇരുവരുടെയും ലളിതമായ വിവാഹം. ബിസിനസ്മാനാണ് മുസ്തഫ രാജ്. വിവാഹത്തിനു ശേഷവും സിനിമയില്‍ സജീവമാണ് പ്രിയാമണി.