-->
തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിൽ തിളങ്ങി നില്‍ക്കുന്ന തെന്നിന്ത്യന്‍ താരമാണ് തമന്ന ഭാട്ടിയ. ബോളിവുഡ് ചിത്രമായ ചാന്ദ് സാ റോഷൻ ചേഹേര യിലൂടെയാണ് തമന്ന തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. എന്നാല്‍ താരം കൂടുതല്‍ തിളങ്ങിയത് തമിഴ് തെലുങ്ക് സിനിമകളിലൂടെയാണ്. തെന്നിന്ത്യയിലെ തിരക്കുള്ള താരസുന്ദരിമാരില്‍ ഒരാളാണ് തമന്ന.
തന്റെ അഴകളവുകള്‍ കൊണ്ടും ചടുലമായ നൃത്തം കൊണ്ടും ഐറ്റം സോംഗുകളിലൂടെ താരം തന്റേതായ ഒരു ഐഡന്റിറ്റി നേടിയെടുത്തു. ബോളിവുഡിലും ഹോട്ട് ഗ്ലാമര്‍ ലുക്കിലൂടെ താരം അടുത്തിടെ തിളങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ താരം എല്ലാ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ വളരെ ക്യൂട്ടായ ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കിടുകയാണ് തമന്ന. സ്കൂള്‍ കാലത്തെക്കുറിച്ചും പ്രായപൂര്‍ത്തിയാകുന്നതിനെക്കുറിച്ചുമുള്ള രസകരമായ വ്യത്യാസമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘‘പ്രായപൂർത്തിയാകുന്നത് ബുദ്ധിമുട്ടാണ്...പക്ഷേ ത്രികോണം ഒരു ത്രികോണമാണെന്ന് തെളിയിക്കാൻ രാവിലെ 6.30 ന് എഴുന്നേറ്റ് സ്കൂളിൽ പോകേണ്ടി വരാത്തതിന് ദൈവത്തിന് നന്ദി....’’ എന്നാണ് തമന്ന കുറിച്ചിരിക്കുന്നത്. താരത്തിന്റെ സ്റ്റോറിക്ക് ലൈക്കുകളും കുറിക്കുന്നുണ്ട് ആരാധകര്‍.