-->
തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തിളങ്ങി നിൽക്കുന്ന താരമാണ് തമന്ന ഭാട്ടിയ. തന്റെ കരിയറില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച തമന്ന തമിഴിലും തെലുഗുവിലും ഒക്കെ മിന്നുന്ന താരമാണ്.
തമിഴില്‍ വിജയ്, അജിത്, സൂര്യ, ധനുഷ് എന്നിങ്ങനെ ഒട്ടേറെ നായകന്മാരുടെ ഒപ്പം നായികാ വേഷത്തില്‍ എത്തിയിട്ടുള്ള താരമാണ് തമന്ന. തെലുഗുവിലും ഒട്ടുമിക്ക സൂപ്പർതാരങ്ങള്‍ക്ക് ഒപ്പവും താരം അഭിനയിച്ചു. ഒരു സിനിമയിൽ ഗാനരംഗത്തിൽ മാത്രം അഭിനയിച്ചും താരം തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന താരമാണ് തമന്ന.
ഇപ്പോഴിതാ ബ്രാലെറ്റിനൊപ്പം ഗ്ലിറ്റെറിങ് സ്കേർട്ട് ധരിച്ച് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം.
"തിളക്കത്തിൽ ശക്തിയുണ്ട്, അത് ധരിക്കുന്ന സ്ത്രീകളിലും..." എന്ന ക്യാപ്ഷൻ നൽകിയാണ് താരം പുതിയ ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. ബ്ലാക്ക് സ്പോർട്ടി ബ്രാലെറ്റിനൊപ്പം സിൽവർ, ബ്ലാക്ക് ആൻഡ് ബ്ലൂ അബ്സ്ട്രാക്റ്റ് പറ്റേണുള്ള സീക്വൻഡ് സ്‌കർട്ടും ഒപ്പം വൈറ്റ് ഓവർകോട്ടും ധരിച്ചിട്ടുണ്ട്.
ഇതിനൊപ്പം ഡയമണ്ട് ചോക്കറും ഡ്രോപ്പ് ഡയമണ്ട് ഹൂപ്പ് ഗോൾഡ് ഇയർറിംഗ്സും ഗോൾഡ് ബ്രേസ്ലെറ്റും റിംഗ്സും താരം ധരിച്ചിട്ടുണ്ട്. അത്ലെറ്റിക് വെയറിനൊപ്പം ഹൈ ഫാഷൻ സീക്വൻസ് ഡ്രെസ്സും ചേർന്നുള്ള എക്സ്പീരിമെന്റൽ ഔട്ട്ഫിറ്റിൽ ബോൾഡ് ഹോട്ട് ലുക്കിൽ തിളങ്ങുകയാണ് തമന്ന.