Saturday, March 14, 2026 Last Updated 6 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Jul 2025 03.11 PM

റൊമാന്റിക് സ്വീറ്റ്ഹാര്‍ട്ട് നെക്ക്ലൈന്‍ ബ്ലൗസിനൊപ്പം ഫ്ലോറല്‍ എംബ്രായ്ഡറി ഷീര്‍ നെറ്റ് പേസ്റ്റല്‍ യെല്ലോ സാരിയില്‍ ദേവതയായി ഭാവന; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍

മലയാളസിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം നേടിയ ഭാവന ഇപ്പോഴിതാ ബ്രൈഡല്‍ ഷീര്‍ നെറ്റ് സാരിയില്‍ ദേവതയെപ്പോലെ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ്.
Bhavana
Bhavana (Image Source: Instagram)

പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമായി മാറിയ അഭിനേത്രിയാണ് ഭാവന. പിന്നീടിങ്ങോട്ട് ഭാവന തന്റെ അഭിനയമികവിലൂടെ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കി.
വെളളിത്തിരയില്‍ തിളങ്ങി നില്‍ക്കുമ്പോഴും തന്റെ സ്വകാര്യ ജീവിതത്തിലെ ചില പ്രതിസന്ധികളിലും താ​‍രം പടപൊരുതി മുന്നേറി. വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തി​ലേക്ക് ഭാവന തിരിച്ചെത്തിയപ്പോഴും ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഫോട്ടോഷൂട്ടുകളും തന്റെ സന്തോഷനിമിഷങ്ങളുമെല്ലാം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ലാ നിവാരാ എന്ന ബ്രൈഡല്‍ സാരിയില്‍ അതിസുന്ദരിയായിട്ടുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. സോഫ്റ്റ് പേസ്റ്റല്‍ യെല്ലോ ഷീര്‍ നെറ്റ് ഫാബ്രിക് സാരിയിലാണ് താരം തിളങ്ങുന്നത്. ഫ്ലോറല്‍ എംബ്രോയ്ഡറിയുള്ള നെറ്റ് സാരിയ്ക്കൊപ്പം റൊമാന്റിക് സ്വീറ്റ്ഹാര്‍ട്ട് നെക്ക്ലൈന്‍ ഫുള്‍ സ്ലീവ് ബ്ലൗസും ഗോള്‍ഡന്‍ ഇയര്‍റിംഗ്സും ജ്വല്ലറിയുമാണ് താരം ധരിച്ചിരിക്കുന്നത്. കാലാതീതമായ സൗന്ദര്യവും എലഗന്‍സുമുള്ള ഔട്ട്ഫിറ്റില്‍ ഒരു ദേവതയെപ്പോലെയാണ് ഭാവന ചിത്രങ്ങളില്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW