Tuesday, March 17, 2026 Last Updated 16 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Jul 2025 08.21 AM

നിവിന്‍പോളിയുടെ പരാതിയില്‍ നിര്‍മ്മാതാവ് പി എസ് ഷംനാസിനെതിരെ കേസ്

actor, against

നടന്‍ നിവിന്‍പോളിയുടെ പരാതിയില്‍ നിര്‍മ്മാതാവ് പി എസ് ഷംനാസിനെതിരെ കേസെടുത്തു. വ്യാജ ഒപ്പിട്ട് ആക്ഷന്‍ ഹീറോ ബിജു 2 എന്ന ചിത്രത്തിന്റെ ടൈറ്റില്‍ സ്വന്തമാക്കി എന്നാണ് പരാതി. പരാതിയെത്തുടര്‍ന്ന് നിര്‍മാതാവിനെതിരെ പാലാരിവട്ടം പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. നേരത്തെ, എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ ' മഹാവീര്യര്‍' ചിത്രത്തിന്റെ സഹനിര്‍മാതാവായിരുന്ന ഷംനാസ് ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റത്തിന് കേസ് നല്‍കിയിരുന്നു.

ഇയാളില്‍ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ' ആക്ഷന്‍ ഹീറോ ബിജു 2' - വിന്റെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നായിരുന്നു പരാതി.

ഷംനാസില്‍ നിന്ന് ഒരുകോടി 95 ലക്ഷം രൂപ വാങ്ങി മറ്റൊരാള്‍ക്ക് അഞ്ച് കോടി രൂപയ്ക്ക് സിനിമയുടെ വിദേശ വിതരണാവകാശം നല്‍കിയെന്നാണ് പൊലീസ് എഫ് ഐ ആറില്‍ പറയുന്നത്. നിവിന്‍ പോളിയുടെ 'പോളി ജൂനിയര്‍ ' എന്ന കമ്പനി രണ്ട് കോടി രൂപ ഇതിന്റെപേരില്‍ മുന്‍കൂറായി കൈപ്പറ്റിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ഇതിലൂടെ പരാതിക്കാരന് ഒരുകോടി 90 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും ഷംനാസ് നല്‍കിയ പരാതിയില്‍ പറയുന്നുണ്ടായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW