-->
തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തെ ദുരിതത്തിലാക്കി പെയ്ത കനത്തമഴയ്ക്ക് ശമനം. ഇന്ന് സംസ്ഥാനത്ത് തെളിഞ്ഞ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. രാജസ്ഥാന് മുകളിലെ ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞതും അറബിക്കടലില്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നിലനിന്നിരുന്ന ന്യൂനമര്‍ദ്ദ പാത്തി ദുര്‍ബലമായതുമാണ് മഴ കുറയാന്‍ കാരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മുന്‍ ദിവസങ്ങളെ അപേക്ഷിച്ചു ഇനിയുള്ള ദിവസങ്ങളില്‍ പൊതുവെ മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. നിലവിലെ സൂചന അനുസരിച്ചു അടുത്ത ആഴ്ച മുതലാണ് മഴ വീണ്ടും സജീവമാകാന്‍ സാധ്യതയുള്ളുവെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും (28/07/2025 & 29/07/2025) കര്‍ണാടക തീരത്ത് ഇന്ന് (28/07/2025) മുതല്‍ 30/07/2025 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.