Sunday, March 15, 2026 Last Updated 25 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 28 Jul 2025 03.04 PM

മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ല , ഗൗരവമുള്ള കാര്യങ്ങളെ നിസാരവത്കരിക്കുന്നത് ഫൺ അല്ല; ജൂവല്‍ ​മേരി

jewel-mary
photo-www.instagram.com/jewelmary.official/

യൂട്യൂബ് ചാനല്‍ അവതാരകരെ വിമര്‍ശിച്ച് നടിയും അവതാരകയുമായ ജുവല്‍ മേരി. അവതരണം എന്ന ജോലി ചെയ്യുമ്പോള്‍ നമ്മുടെ വാക്കുകളും ഭാഷയും സഭ്യമായിരിക്കണമെന്നും അത് മറ്റുളളവരെ സ്വാധീനിക്കാന്‍ ശക്തിയുളളതാണെന്ന് ഓര്‍ക്കണമെന്നും ജുവല്‍ മേരി പറയുന്നു.

ഈ ആങ്കറിങ് എന്ന തൊഴില്‍ ചെയ്യുന്നവരോടാണ് പറയാനുളളത്. നിങ്ങള്‍ ഒരു വാര്‍ത്താ അവതാര ആയിക്കോട്ടെ, ഒരു ചാനല്‍ ഇന്റര്‍വ്യൂര്‍ ആയിക്കോട്ടെ, എംസി ആയിക്കോട്ടെ, ഈ ഒരു ജോലി ചെയ്യുമ്പോള്‍ നമ്മുടെ വാക്കും ഭാഷയും ടോണും നമ്മുടെ ചോദ്യങ്ങളും ഉദ്ദേശവും മനുഷ്യരെ സ്വാധീനിക്കാന്‍ കെല്‍പ്പുളളതാണെന്ന ബോധം നമുക്കു വേണം. നമ്മള്‍ ഒരു ജോലി ചെയ്യുമ്പോള്‍ തന്നിരിക്കുന്ന ചോദ്യം എന്താണെന്ന് ആദ്യം വായിച്ചു നോക്കുക, അത് ചോദിക്കാന്‍ എന്റെ മനസാക്ഷിക്ക് നിരക്കാത്തതാണെന്ന് തോന്നുന്നെങ്കില്‍ ഞാന്‍ അത് ചോദിക്കില്ല എന്ന് പറയാനുളള ആര്‍ജവം ഉണ്ടാവുക.

സത്യം പറഞ്ഞാല്‍ എനിക്ക് ദേഷ്യം വരുന്നു. എന്ത് മനുഷ്യരാണ് നിങ്ങളൊക്കെ, ഇതൊക്കെ മോശമല്ലേ, ഒരാളുടെ ചോദ്യം ആദ്യമായിട്ടൊരു കുഞ്ഞു ജനിച്ചപ്പോള്‍ അത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും നശിപ്പിച്ചില്ലേ അത് ഭയങ്കര സന്തോഷത്തിലാണ് ചോദിക്കുന്നത്. ആ ചോദ്യം ചോദിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് മനസ്സിലായത് ആ ചോദ്യം അവര്‍ ഇതുവരെ വായിച്ചു നോക്കിയിട്ടില്ല. അതുകൊണ്ടാണ് അത് ചോദിച്ചു തുടങ്ങിയിട്ട് എനിക്ക് അത് അറിയില്ലായിരുന്നു എന്ന് പറഞ്ഞത്. അത് വായിച്ചു മനസിലാക്കേണ്ടത് ഒരു ആങ്കര്‍ എന്ന നിലയില്‍ നിങ്ങളുടെ കടമയായിരുന്നു. അത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്. കാരണം നിങ്ങളാണ് ക്യാമറയ്ക്ക് മുന്നില്‍ ഇരിക്കുന്നത്. നിങ്ങള്‍ എന്താണ് ചോദിക്കാന്‍ പോകുന്നതെന്ന് വ്യക്തമായ ബോധം നിങ്ങള്‍ക്ക് ഉണ്ടാകണം.

വേറൊരു മഹത്തായ ചോദ്യം കുളിമുറിയില്‍ ഒളിഞ്ഞു നോക്കാന്‍ പേയാപ്പോള്‍ കൗതുകം ആയിരുന്നോ ആകാംഷ ആയിരുന്നോ എന്നാണ്. എന്താണിതൊക്കെ? അവനോ വെളിവില്ലാതെ ചെയ്ത കുറ്റകൃത്യം ഒക്കെ വിളിച്ചു പറയുന്നു, അതിനെ എങ്ങനെയാണ് ഇത്ര നിസാരവല്‍ക്കരിച്ചു ചോദ്യം ചോദിക്കുന്നത്. ആങ്കര്‍ എന്ന ആള്‍ ശമ്പളം വാങ്ങുന്ന ഒരു തൊഴിലാളി മാത്രമല്ല, നിങ്ങള്‍ ഒരു വ്യക്തിയാണ്, നിങ്ങള്‍ക്കൊരു വ്യക്തിത്വമുണ്ട്, മനസാക്ഷിയുണ്ട്. നിങ്ങള്‍ കുറച്ചുകൂടി വിവേകത്തോടെ പെരുമാറണം. നിങ്ങളെ കാണുന്ന മനുഷ്യര്‍ നിങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നുണ്ട്. നിങ്ങളുടെ ചോദ്യങ്ങളുടെ നിലവാരമില്ലായ്മ , അതിലുളള ദ്വയാര്‍ഥങ്ങള്‍ , അതിലുളള വൃത്തികേടുകള്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ സ്വാധീനിക്കുന്നുണ്ട്.

ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയുന്ന മനുഷ്യരോട് ഇടപഴകാന്‍ അറിയുന്ന മനുഷ്യത്വമുളള വിവേകമുളള നന്നായി വായിക്കുന്ന കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ ബുദ്ധിയുളള ഒരു ആങ്കറാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടേതായ നിലപാടുകള്‍ ഉണ്ടാകും. ഒരു ചോദ്യം എഴുതി തരുമ്പോള്‍ ഞാന്‍ അത് ചോദിക്കില്ല അത് ശരിയല്ല എന്ന് പറയാനുളള ഒരു ധൈര്യം കാണിക്കണം.

ഞാനൊക്കെ ഒരുപാട് വലിയ ടിവി ഷോകളും സ്‌റ്റേജ് ഷോകളും ഒക്കെ ചെയ്തിട്ടുണ്ട്. എത്രയോ പ്രാവശ്യം എനിക്ക് ചോദിക്കാന്‍ പറ്റാത്ത ചോദ്യങ്ങള്‍ എന്റെ അടുത്ത് വന്നിട്ടുണ്ട്. ഞാന്‍ പറയും ചേട്ടാ ഞാന്‍ അത് ചോദിക്കില്ല കേട്ടോ, അതിനു പകരം ഞാന്‍ ഇത് ചോദിക്കാം എന്ന് പറഞ്ഞ് അവര്‍ക്ക് ഓപ്ഷന്‍സ് കൊടുക്കും. നമുക്ക് ഇങ്ങനെ ഒരു പരിപാടി പിടിക്കാം എന്നു പറയും. അവിടെയാണ് നിങ്ങള്‍ ഒരു ക്രിയേറ്റീവ് ആയ വ്യക്തി ആവുക. അല്ലാതെ ഇങ്ങനെ ചെളിയിലും ചാണകത്തിലും കയ്യിട്ട് ഇളക്കല്ലേ, ഭയങ്കര മോശമായി വരികയാണ്. ആ ജോലിയുടെ സ്റ്റാന്‍ഡേര്‍ഡിനെ ഒന്ന് കാത്തുസൂക്ഷിക്കൂ, നിങ്ങള്‍ക്കൊക്കെ അത് സാധിക്കും. ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വിവേകം ഉദിക്കുമെന്നും കരുതുന്നു.

മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ല , ഗൗരവമുള്ള കാര്യങ്ങളെ നിസാരവത്കരിക്കുന്നത് ഫൺ അല്ല ,തലക്കു വെളിവുള്ള മനുഷ്യർക്കു ഇതിലൊരു ക്യൂരിയോസിറ്റി ഇല്ല .അവതാരകരോടാണ് നിങ്ങൾ ഒരു ക്യാമറക് മുന്നിലിരുന്നു പറയുന്ന ഓരോ വാക്കിനും വലിയ വിലയുണ്ട് .. അത് കേട്ട് മുറിപ്പെടുന്ന മനുഷ്യരുണ്ട് . ആദ്യത്തെ കുഞ്ഞു മരിച്ചു പോയ കഥയൊക്കെ ഒരു സിനിമ കണ്ട ലാഘവത്തോടെ പറയുമ്പോ ഇതേ കഥ ജീവിതത്തിൽ അനുഭവിച്ച എത്ര സ്ത്രീകളാണ് വീണ്ടും വേദനിക്കുന്നത് . ഒളിഞ്ഞു നോട്ടത്തിലെ ക്യൂരിയോസിറ്റി ഇങ്ങനെ ക്യൂട്ട്നെസ് വാരി എറിഞ്ഞ പ്രൊമോട്ട് ചെയ്യുമ്പോ എത്ര പൊട്ടന്‍ഷ്യല്‍ ക്രിമിനൽസ് നു ആണ് നിങ്ങൾ വളം വൈകുന്നത് . ഇനിയും വൈകിയിട്ടില്ല … ബി ബെറ്റർ ഹ്യൂമൻസ് ! നല്ല മനുഷ്യരാവുക ആദ്യം ! ഇച്ചിരെ ഏറെ പറഞ്ഞിട്ടുണ്ട് .. എന്റെ വാക്കുകൾക്കു അല്പം മൂർച്ചയുണ്ട് .. ഇതിനെ ഇനി മയപ്പെടുത്തി പറയാൻ കഴിയില്ല ജുവല്‍ മേരിയുടെ വാക്കുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW