Friday, March 20, 2026 Last Updated 35 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 28 Jul 2025 02.19 PM

കനത്ത മഴ: 4 ജില്ലകളിൽ യെലോ അലർട്ട്; നദികളിൽ ഇറങ്ങരുത്, തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

in

തിരുവനന്തപുരം∙ അപകടകരമായ രീതിയിൽ ജലനിരപ്പ് നിലനിൽക്കുന്നതിനാൽ ചില നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നൽകി. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സംസ്ഥാനത്തു വരുന്ന 5 ദിവസം മഴ ശക്തമാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നു അധികൃതർ നിർദേശിച്ചു.

∙ ഓറഞ്ച് അലർട്ട്

പത്തനംതിട്ട: മണിമല (തോണ്ടറ (വള്ളംകുളം) സ്റ്റേഷൻ) - ജലനിരപ്പ് താഴുന്നു

∙ മഞ്ഞ അലർട്ട്

ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ) - ജലനിരപ്പ് ഉയരുന്നു

പത്തനംതിട്ട: അച്ചൻകോവിൽ (കല്ലേലി, കോന്നി ജിഡി ആൻഡ് പന്തളം സ്റ്റേഷൻ)- ജലനിരപ്പ് താഴുന്നു.

തൃശൂർ: കരുവന്നൂർ (കരുവന്നൂർ സ്റ്റേഷൻ) - ജലനിരപ്പ് ഉയരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW