Thursday, March 12, 2026 Last Updated 21 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 28 Jul 2025 08.45 AM

‘സംഗീത യാത്രയിലുടനീളം തന്ന പിന്തുണയ്ക്ക്, വാത്സല്യത്തിന്,അനുഗ്രഹങ്ങൾക്ക് നന്ദി; ഈ സ്നേഹമാണ് എന്റെ ഹൃദയത്തെ പാടിപ്പുകഴ്ത്തുന്ന ഈണം...’ നന്ദിയുമായി കെ.എസ്.ചിത്ര

മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര തന്റെ 62-ാം പിറന്നാളിന്റെ നിറവിലാണ്. ഗായികയ്ക്ക് സ്നേഹത്തില്‍ കുതിര്‍ന്ന ആശംസകള്‍ സെലിബ്രിറ്റികളും ആരാധകരും നല്‍കിയിരുന്നു. ഇപ്പോഴിതാ അതിനെല്ലാം നന്ദി കുറിക്കുകയാണ് താരം.
K S Chithra
K S Chithra (Image Source: Facebook)

മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര 62-ാം പിറന്നാളിന്റെ നിറവിലാണ്. സെലിബ്രിറ്റികളും സാധാരണക്കാരുമടങ്ങുന്ന വലിയൊരു ആരാധകവൃന്ദം തന്നെ പ്രിയ ഗായികയ്ക്ക് ആശംസകളും സ്നേഹവും പങ്കിട്ട് സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ പങ്കിട്ടിരുന്നു. വിവിധ ഇന്ത്യന്‍ ഭാഷകളിലായി 25,000ല്‍ അധികം ഗാനങ്ങളാലപിച്ച റെക്കോര്‍ഡ് കൂടിയുണ്ട് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ചിത്രയ്ക്ക്. പ്രിയ ഗായികയുടെ ശബ്ദം ആരാധകര്‍ക്ക് അവരുടെ സങ്കടത്തിലും സന്തോഷത്തിലും പ്രണയത്തിലും വിരഹത്തിലുമെല്ലാം സാന്ത്വനവും ആശ്വാസവുമായി ഒപ്പമുണ്ട്.
പ്രായം നമ്പറുകളില്‍ മാത്രം കൂടുന്ന ചിത്രയുടെ ശബ്ദത്തിന് ഇന്നും മധുരപ്പതിനേഴാണ്. ആ ശബ്ദസൗന്ദര്യം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നുമുണ്ട്. നിറചിരിയോടെ ആരാധകര്‍ക്ക് മുന്നിലെത്തി നാല് പതിറ്റാണ്ടിലേറെയായി സം​ഗീത ലോകത്ത് തന്റെ ശബ്ദം കൊണ്ട് ഒരു മായാജാലം തീര്‍ക്കുകയാണ് ചിത്ര. ആഴവും പരപ്പും ആർദ്രതയുമുള്ള, ഭാവതീവ്രമായ ആ ആലാപനം ലോകമെമ്പാടുമുള്ള സം​ഗീത പ്രേമികളെ തഴുകി ഒരു നദി പോലെ അത് ഒഴുകി കൊണ്ടിരിക്കുന്നു. ആ ശബ്ദത്തിനാണ് 62 വയസ്സ് തികയുന്നത്.
ഇപ്പോഴിതാ തന്നെ സ്നേഹിച്ചവര്‍ക്കും ആശംസ അറിയിച്ചവര്‍ക്കും നന്ദി കുറിക്കുകയാണ് പ്രിയ ഗായിക. നിരന്തരമായ പിന്തുണയ്ക്കും, വാത്സല്യത്തിനും, അനുഗ്രഹങ്ങൾക്കും നന്ദി എന്നാണ് ചിത്ര കുറിച്ചിരിക്കുന്നത്. ‘‘ഇന്ന്, എന്റെ ജന്മദിനത്തിൽ, എല്ലാ ദിശകളിൽ നിന്നും ഒഴുകിയെത്തുന്ന സ്നേഹവും, പ്രാർത്ഥനകളും, ഊഷ്മളമായ ആശംസകളും എന്നെ വളരെയധികം അനുഗ്രഹിച്ചിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട അഭ്യുദയകാംക്ഷികൾക്കും, സുഹൃത്തുക്കൾക്കും, കുടുംബാംഗങ്ങൾക്കും, പ്രിയപ്പെട്ട ആരാധകർക്കും, സിനിമ-സംഗീത മേഖലയിലെ എന്റെ എല്ലാ സഹപ്രവർത്തകർക്കും, എന്റെ സംഗീത യാത്രയിലുടനീളം നിങ്ങളുടെ നിരന്തരമായ പിന്തുണയ്ക്കും, വാത്സല്യത്തിനും, അനുഗ്രഹങ്ങൾക്കും നന്ദി...നിങ്ങളുടെ സ്നേഹമാണ് എന്റെ ഹൃദയത്തെ പാടിപ്പുകഴ്ത്തുന്ന ഈണം.
ഹൃദയപൂർവ്വമായ നന്ദിയോടെ....കെ. എസ്. ചിത്ര...’’ എന്നാണ് നിറചിരിയോടെയുള്ള ചിത്രം പങ്കിട്ട് ചിത്ര കുറിച്ചിരിക്കുന്നത്.

Ads by Google
Monday 28 Jul 2025 08.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW