Sunday, March 15, 2026 Last Updated 50 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 27 Jul 2025 11.03 AM

ഗോവിന്ദച്ചാമിക്കൊപ്പം മറ്റൊരു തടവുകാരനും, നിരീക്ഷിക്കാൻ കൂടുതൽ ജീവനക്കാർ

govindachami

കണ്ണൂർ : ജയിൽ ചാടിയതിനെ തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ സൌമ്യ കേസ് പ്രതി ഗോവിന്ദച്ചാമിയെ നിരീക്ഷിക്കാൻ കൂടുതൽ ജീവനക്കാരെ ജയിൽ വകുപ്പ് നിയമിച്ചു. വിയ്യൂർ അതിസുരക്ഷാ ജയിലിലെ ജി എഫ് വൺ സെല്ലിന് അകത്തും പുറത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഒപ്പം മറ്റൊരു തടവുകാരനെയും പാർപ്പിച്ചു. കണ്ണൂരിൽ നിന്ന് ജയിൽ ചാടി തമിഴ്നാട്ടിൽ എത്തുകയായിരുന്നു ലക്ഷ്യമെന്നാണ് ഗോവിന്ദച്ചാമി വെളിപ്പെടുത്തിയത്. വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലാണ് ഗോവിന്ദച്ചാമിയെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച പുലർച്ചയോടെയാണ് അതീവ സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി തടവ് ചാടിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇയാളെ കണ്ടെത്തുകയും ജയിലിലേക്ക് തിരികെ എത്തിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെത്തുടർന്ന് ജയിൽ സുരക്ഷയിൽ ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW